27.1 C
Kollam
Sunday 6th September, 2026 | 12:04:58 AM
Home News Breaking News നിപ സ്ഥിരീകരിച്ച രണ്ട് നേഴ്സുമാരുടെ നില ഗുരുതരമായി തുടരുന്നു

നിപ സ്ഥിരീകരിച്ച രണ്ട് നേഴ്സുമാരുടെ നില ഗുരുതരമായി തുടരുന്നു

കൊല്‍ക്കൊത്ത. പശ്‌ചിമ ബംഗാളിൽ നിപ സ്ഥിരീകരിച്ച രണ്ട് നേഴ്സുമാരുടെയും നില ഗുരുതരമായി തുടരുന്നു. കൊൽക്കത്തയിലെ ബരാസത്ത് ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കാണ് സ്ഥിരീകരിച്ചത്. ഇവരെ പരിശോധിച്ച ബർദ്വാന്‍ ഹോസ്പിറ്റലിലെ ഡോക്ടർ നിരീക്ഷണത്തിൽ

നഴ്സുമാരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 120 പേരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവരിൽ ഡോക്ടർമാർ ആംബുലൻസ് ഡ്രൈവർമാർ നഴ്സുമാർ ആശുപത്രി ജീവനക്കാർ എന്നിവരുണ്ട്. നിപയുടെ വ്യാപന നിരക്ക് കൂടുതലായതിനാൽ കടുത്ത ജാഗ്രതയിലാണ് കൊൽക്കൊത്ത. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേകം കേന്ദ്ര സംഘം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്