Home Blog Page 345

കരുനാഗപ്പള്ളി കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിലെ പൂജാരി കുഴഞ്ഞുവീണു മരിച്ചു

ശൂരനാട് തെക്ക്.കരുനാഗപ്പള്ളി കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിലെ പൂജാരി കുഴഞ്ഞുവീണു മരിച്ചു. കക്കാക്കുന്ന് ദേവായനം (ഊരുമഠം) രമേശ്. K. നമ്പൂതിരി യാണ് മരിച്ചത് . ഇന്നലെ പതിവു പോലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ കുഴഞ്ഞുവീണു ആശുപത്രിയിലെത്തി ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ
പരേതരായ പുത്തൂർ ഉരു മഠത്തിൽ അശോക് കുമാർ പണ്ടാരത്തിലിൻ്റേയും സുഭദ്രാദേവി അന്തർജനത്തിൻ്റെയും മകനാണ്
ഭാര്യ.. അനിതാ ദേവി അന്തർജനം
മക്കൾ .. പത്മപ്രിയ
ദേവ ദർശൻ
സഹോദരങ്ങൾ .. കൃഷ്ണ കുമാരി, ദേവേഷ് കുമാർ സുപ്രിയാ ദേവി, സുരേഷ് കുമാർ, സുജാത, സുലോചന,മഹേഷ്‌കുമാർ (Late), സതീഷ്, ദിനേഷ് (Late)

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ സമന്‍സ് ഉടന്‍

കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ സമന്‍സ് ഉടന്‍. വീണയടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയ ശേഷം പിണറായി വിജയന് സമന്‍സയക്കാനാണ് നീക്കം. സിഎംആര്‍എലില്‍ നിന്ന് വകമാറ്റിയ പണം സിഎംആര്‍എല്‍ വിനിയോഗിച്ചത് രാഷ്ട്രീയ നേതാകള്‍ക്കടക്കം കൈക്കൂലിനല്‍കാനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിഎംആര്‍എല്‍ എക്‌സാലോജിക് ദുരൂഹസാമ്പത്തികയിടപാടുകളുമായി ബന്ധിപ്പിക്കാന്‍ പൂട്ടാന്‍ ഇഡിക്ക് ശശിധരന്‍ കര്‍ത്തയുടെ മൊഴി തന്നെ ധാരാളം. പിണറായി വിജയനുമായുള്ള അടുപ്പമാണ് മകള്‍ വീണയ്ക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ പണം നല്‍കിയതെന്ന കര്‍ത്തയുടെ മൊഴി വലിയ മാനങ്ങളുള്ളതാണ്. ക്രമക്കേടുകള്‍ പിണറായി വിജയന്റെ അറിവോടെയെന്ന് ഇഡി ഇതിലൂടെ ഉറപ്പിക്കുന്നു.

വീണ സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന കര്‍ത്തയുടെ വെളിപ്പെടുത്തലും ഇത് വീണ സ്ഥിരീകരിച്ചതും അറസ്റ്റുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകാന്‍ ഇഡിയെ സഹായിക്കും. പിണറായി വിജയന്റെ ചോദ്യം ചെയ്യല്‍ വൈകാതെയുണ്ടാകും. ഇതിന് മുന്നോടിയായി സ്വത്തുക്കളുടെ കണ്ടുക്കെട്ടല്‍ പൂര്‍ത്തിയാക്കും. അതിവേഗമാണ് ഇഡി നീക്കങ്ങളെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് സമന്‍സ് പ്രതീക്ഷിക്കാം. ആദ്യം പിണറായിയും വഴിയെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കും ഇഡിയുടെ സമന്‍സെത്തും. പിണറായിയെ മാത്രമല്ല നിലവില്‍ മന്ത്രിപദത്തിലുള്ളവരെയടക്കം കുരുക്കുന്ന മൊഴി കര്‍ത്ത നല്‍കിയിട്ടുണ്ടെന്നാണ് ഇഡി നല്‍കുന്ന സൂചന. പതിനഞ്ച് വര്‍ഷത്തിനിടെ 182 കോടിയുടെ വെട്ടിപ്പ് സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ചെളി നീക്കത്തിനെന്ന പേരില്‍ വ്യാജ ഗതാഗത ബില്ലുകള്‍ തയാറാക്കി തട്ടിയത് 139 കോടിയാണ്. 43 കോടി രൂപ ഓവര്‍ ഇന്‍വോയ്‌സിങ്ങിലൂടെയും തട്ടി. 182 കോടിയില്‍ 91 കോടി രൂപയും വകമാറ്റിയത് കര്‍ത്തയുടെ കുടുംബ കമ്പനി നിപുണ ഇന്റര്‍നാഷനല്‍ വഴിയാണെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഗതാഗത സൗകര്യമൊരുക്കുന്ന കമ്പനികളെ ഇടനിലക്കാരാക്കിയായിരുന്നു ഇടപാടുകള്‍. സിഎംആര്‍എല്‍ വ്യാജ ബില്ലുകള്‍ തയാറാക്കി പണം ഈ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പണം കമ്പനി പ്രതിനിധികള്‍ പിന്‍വലിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കൈമാറും. തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതിന് ഗതാഗത കമ്പനികള്‍ക്ക് ഏഴ് ശതമാനമായിരുന്നു കമ്മിഷനെന്നും ഇഡി കണ്ടെത്തി. ഇങ്ങനെ തട്ടിയെടുത്ത 182 കോടി രൂപയാണ് കൈക്കൂലി നല്‍കാനും സംഭാവനയായും നല്‍കിയതെന്ന മൊഴികളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം, യുവാവിനെ കുത്തിക്കൊന്നു

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം. പാലക്കാട് 24 കാരനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കേരാംപ്പാറ സ്വദേശിയായ 24 കാരൻ ഷെഫീക്കാണ് മരിച്ചത്. കേരാംപ്പാറ സ്വദേശിയായ നെൽസൺ, ജെൻസൺ എന്നിവരാണ് ആക്രമിച്ചത്

ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാൻ നൽകിയത് കള്ളനോട്ട്

കോട്ടയം.ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാൻ നൽകിയത് കള്ളനോട്ട്, അന്വേഷണത്തിൽ യുവാവ് പിടിയിൽ. കറുകച്ചാലിലാണ് സംഭവം. മാമ്പതി സ്വദേശി അലക്‌സ് തോമസാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് അഞ്ഞൂറ് രൂപയുടെ 65 കള്ളനോട്ടുകൾ കണ്ടെത്തി. ലോട്ടറി അടിച്ച പണമെന്ന് പറഞ്ഞാണ് ഇയാൾ കള്ളനോട്ട് ഉപയോഗിച്ചത്

മലപ്പുറത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി

മലപ്പുറത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി. വഴിക്കടവിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ. എളംകൂർ സ്വദേശി സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി സ്വദേശി റിയാസ് അലി എന്നിവരാണ് പിടിയിലായത്

ഇന്നലെ രാത്രി 11.30 മണിയോടെ വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കാർ സഹിതം പിടികൂടിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയെ ഏല്പിച്ചു കടന്നുകളഞ്ഞത്. പൊലീസിന്റെ അന്വേഷണത്തില് കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ത്രീയും യുവതിയും തമ്മില് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറി. കുഞ്ഞിന്റെ മാതാവിനെ സ്ഥലത്തെത്തിച്ചു തുടർനടപടികള് സ്വീകരിക്കാൻ പൊലീസ്.

വയനാട് സ്വദേശിനിയാണെന്ന് പരിചയപ്പെടുത്തിയ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം സ്ഥലം വിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇവർ പത്തനംതിട്ട സ്വദേശിനിയാണെന്ന വിവരം ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ആളാണ് കുഞ്ഞിൻ്റെ മാതാവ്. ഇന്നലെ കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും തന്റെ മകളുടെ സുഹൃത്താണ് ഈ കുഞ്ഞിൻ്റെ മാതാവെന്ന് ഇവർ മൊഴി നല്കി. യുവതിയുടെ പ്രസവ സമയത്ത് ആശുപത്രിയില് കൂടെ നിന്നിരുന്നത് ഇന്നലെ കുഞ്ഞുമായി പോലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയാണെന്ന് കാര്യവും പോലീസ് കണ്ടെത്തി.

എട്ടാം തീയതിയാണ് പ്രസവത്തിനു വേണ്ടി പത്തനംതിട്ട സ്വദേശിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. പന്ത്രണ്ടാം തീയതി ഡിസ്ചാർജ് ആയിമെഡിക്കൽ കോളേജിൽ നിന്നും പോയിരുന്നു. അതിനുശേഷംകൂടെ നിന്ന സ്ത്രീയോട് പിതാവിന് അസുഖമാണെന്ന് കാര്യം പറഞ്ഞ് കുഞ്ഞിനെ ഏൽപ്പിച്ച് മാതാവ് സ്ഥലം വിട്ടു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതിനെ തുടർന്നാണ് കുഞ്ഞുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കുഞ്ഞിനെ വനിതാ പോലീസിന്റെ സുരക്ഷയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും രാത്രി സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി ഉത്തരവുപ്രകാരം കുഞ്ഞിനെ കോഴിക്കോട് സെൻറ് വിൻസെന്റ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാവിനെ സ്ഥലത്തെത്തിക്കാനുള്ള നടപടികള് പൊലീസ് ആരംഭിച്ചു.

നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഓൺലൈൻ ടാക്സികളുടെ സമരം തുടരുന്നു

കൊച്ചി.നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഓൺലൈൻ ടാക്സികളുടെ സമരം തുടരുന്നു. പ്രശ്നത്തിൽ ഇടപെടാൻ നിസ്സഹകരിച്ചതിനെ തുടർന്ന് യൂബറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം. നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിച്ച് പൂർണമായും യൂബർ പ്ലാറ്റ്ഫോം ഓൺലൈൻ ടാക്സി ഡ്രൈവർമാർ ബഹിഷ്കരിക്കും. പകരം നിലവിൽ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം ഇടപെട്ട ഓല, റാപ്പിഡോ, കേരള സഫാരി എന്നീ പ്ലാറ്റ്ഫോമുകളുടെ സർവീസ് നടത്താനാണ് തീരുമാനം.

ഡ്രൈവർമാരുടെ ആവശ്യങ്ങളിൽ മറുപടി നൽകാൻ എട്ടു ദിവസം സാവകാശം ചോദിച്ച് ചർച്ച മാറ്റി വെച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി യൂബർ ഡ്രൈവർമാർക്ക് സന്ദേശമയച്ച് സമരം പൊളിച്ചത്. ഇതോടെ സമരം തീർന്നതായി മനസ്സിലാക്കിയ പലരും സർവീസ് ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിരക്കേറിയ പിക്കപ്പ് പോയിന്റുകൾ കേന്ദ്രീകരിച്ച് തങ്ങളെ കബളിപ്പിച്ച യൂബറിനെതിരെ ബഹിഷ്കരണം തുടരാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. അടുത്തദിവസം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണർ വിളിച്ച യോഗത്തെയും പ്രതീക്ഷയോടെയാണ് സമരസമിതി കാണുന്നത്

ഇടയ്ക്കിടെയുള്ള അമിതമദ്യപാനമോ ദിവസേനയുള്ള മദ്യപാനമോ? ഹൃദയത്തിന് കൂടുതൽ ദോഷം ചെയ്യുന്നത് ഏതാണ്; കാർഡിയോളജിസ്റ്റ് പറയുന്നു

ആഴ്ചയിൽ എത്രമാത്രം മദ്യം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങൾ അത് ഏത് രീതിയിൽ കഴിക്കുന്നു എന്നതും. പ്രവൃത്തിദിവസങ്ങളിൽ മദ്യം ഒഴിവാക്കി വാരാന്ത്യങ്ങളിൽ മാത്രം കഴിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.

അമിതമായ മദ്യപാനം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

നിങ്ങൾ എത്രത്തോളം മദ്യം കഴിക്കുന്നു എന്നതിനൊപ്പം എത്ര വേഗത്തിൽ അത് ശരീരത്തിലെത്തിക്കുന്നു എന്നതും ഹൃദയാരോഗ്യത്തിൽ നിർണായകമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പെട്ടെന്നുള്ള ആഘാതം

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മദ്യം ശരീരത്തിലെത്തുന്നത് ഹൃദയത്തിന് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു.

രക്തസമ്മർദ്ദവും ഹൃദയമിടിപ്പും

ഇത് രക്തസമ്മർദ്ദം പെട്ടെന്ന് ഉയർത്താനും ഹൃദയമിടിപ്പ് വേഗത്തിലാക്കാനും കാരണമാകുന്നു.

ഹോളിഡേ ഹാർട്ട് സിൻഡ്രോം

അമിതമദ്യപാനം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന ഏട്രിയൽ ഫിബ്രിലേഷൻ അഥവാ ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് വഴിവക്കാം.

യുവാക്കളിലെ പ്രത്യാഘാതം

മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ചെറുപ്പക്കാരിൽ പോലും ഒരൊറ്റത്തവണത്തെ അമിതമദ്യപാനം നെഞ്ചിടിപ്പിനും നെഞ്ചുവേദനയ്ക്കും കാരണമായേക്കാം.

ദിവസേനയുള്ള മദ്യപാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

ദിവസവും കുറഞ്ഞ അളവിൽ മദ്യപിക്കുന്നത് സുരക്ഷിതമാണെന്ന ധാരണയും തെറ്റാണ്. തുടർച്ചയായ മദ്യപാനം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഉയർന്ന രക്തസമ്മർദ്ദവും തടിയും

രക്തസമ്മർദ്ദം സ്ഥിരമായി ഉയരുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു.

കൊളസ്ട്രോൾ കൂട്ടും

രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുത്തനെ കൂട്ടുന്നു.

പ്രമേഹവും ഹൃദയപേശികളുടെ ബലക്ഷയവും

പ്രമേഹം നിയന്ത്രണാതീതമാക്കാനും കാലക്രമേണ ഹൃദയപേശികളെ ദുർബലപ്പെടുത്താനും ഇത് കാരണമാകുന്നു.

ദീർഘകാല അപകടസാധ്യതകൾ

ഹാർട്ട് ഫെയിലിയർ, സ്ട്രോക്ക്, കൊറോണറി ആർട്ടറി രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുന്നു.

ഏതാണ് കൂടുതൽ അപകടകരം?

ഇതിൽ രണ്ടുരീതിയും ഹൃദയത്തിന് അനുയോജ്യമല്ലെന്ന് കാർഡിയോളജിസ്റ്റ് പറയുന്നു. പാരമ്പര്യമായി ഹൃദ്രോഗ പശ്ചാത്തലമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ നിലവിൽ ഹൃദ്രോഗമുള്ളവർ എന്നിവർ മദ്യപാനത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. വല്ലപ്പോഴും എടുക്കുന്ന തീരുമാനങ്ങളേക്കാൾ, നമ്മുടെ ദിനചര്യകളും ജീവിതശൈലിയുമാണ് ഹൃദയാരോഗ്യത്തെ പ്രധാനമായും നിർണ്ണയിക്കുന്നത്.

527 വീര സൈനികരുടെ ധീര സ്മരണയിൽ രാജ്യം, പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർ​ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം

ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയ സ്മരണയിൽ രാജ്യം. ഇരുപത്തിയേഴാം കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇന്നലെ സാംസ്കാരിക സന്ധ്യയും നടന്നിരുന്നു.

Also Read: കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കശ്മീരിലെ ലഡാക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ ആണ്. അദ്ദേഹം ഉടൻ തന്നെ സൈന്യത്തെ വിവരം അറിയിച്ചു.

ഈ സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തിരികെ വന്നില്ല. ഭീകരരുടെയും അഫ്ഗാൻ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും കാർഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിച്ചെടുക്കാനായിരുന്നു പാക് ശ്രമം. കാർഗിലിലെ ഇന്ത്യൻ ആയുധശേഖരശാലയ്ക്ക് നേരെ ഷെല്ലാക്രമണവുമുണ്ടായി. ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവെച്ചിടുകയും ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. നചികേതയെ തേടിപ്പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വെടിവെച്ചിട്ടതോടെ അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചു.

1999 ജൂൺ 6-ന് ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. രണ്ട് ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞുകയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. 30,000 ഭടന്മാർ യുദ്ധമുന്നണിയിൽ എപ്പോഴും ഉണ്ടായിരുന്നു. കാർഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടർ പിടിച്ചെടുത്തു. ജാട്ട് റെജിമെന്റിലെ ക്യാപ്റ്റൻ സൗരഭ് കാലിയ അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി എന്ന വാർത്ത പുറത്തുവരുന്നു.

കനത്ത തിരിച്ചടി തുടങ്ങിയ ഇന്ത്യൻ സൈന്യം ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും തിരിച്ചുപിടിച്ചു. മലയടിവാരത്തിൽ നിന്ന് കുന്നുകൾ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം സൈനികർക്ക് വീരമൃത്യു സംഭവിച്ചു. 1999 ജൂലൈയിൽ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസർ ബോംബുകളുമായി മിറാഷ് യുദ്ധവിമാനങ്ങൾ കൂടി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പാകിസ്ഥാൻ പതിയെ പിൻവാങ്ങാൻ തുടങ്ങി. കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ നിരന്തരം തീതുപ്പി. ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം ഒടുവിൽ പരാജയം സമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.ബാലുശ്ശേരി ഉണ്ണികുളം സ്വദേശിയായ ‘താടികിരൺ’ എന്ന കിരണിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിക്ക് അറിയാതെ മയക്കുമരുന്ന് നൽകി വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

സമാന രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.ലഹരിമരുന്ന് കടത്തിനും പെൺകുട്ടികളെ ഉപയോഗിച്ചിരുന്നുവെന്ന വിവരവും പൊലീസ് പരിശോധിക്കുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുള്ളാവൂരിലെ ലോഡ്ജിൽ നിന്ന് പിടികൂടി.

അറസ്റ്റിനിടെ 18 വയസ്സിൽ താഴെ പ്രായമുള്ള കർണാടക സ്വദേശിനിയായ പെൺകുട്ടി പ്രതിക്കൊപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്

എംഡിഎംഎ വിൽപ്പന ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ.