Home Blog Page 344

അടൂർ കെഎസ്ആർറ്റിസി ഡിപ്പോയിൽ മാർച്ച് 20 വരെ ബസുകൾ പ്രവേശിക്കില്ല

അടൂർ. കെഎസ്ആർടിസി ഡിപ്പോയിലെ യാർഡിന്റെ കോൺക്രീറ്റ് വർക്കുകൾ ആരംഭിക്കുന്നതിനാൽ 25/02/26 മുതൽ 20/03/26 വരെ ഡിപ്പോയിലേക്ക് ഉള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ദീർഘ ദൂരബസുകൾ ബസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം നിർത്തി യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം സർവീസ് തുടരേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ തോംസൺ ബേക്കറിയുടെ മുൻ വശത്തായും, കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ ഡിപ്പോയുടെ പ്രവേശന കവാടത്തിന് മുൻപിലായും നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി സർവ്വീസ് നടത്തേണ്ടതാണ്. അടൂർ വരെ വരുന്ന ഓർഡിനറി ബസുകൾ മാത്രം സ്റ്റാൻറ്റിൽ പ്രവേശിച്ച് അപ്പോൾ തന്നെ യാത്ര ആരംഭിക്കേണ്ടതാണ്. ബസ് സ്റ്റേഷനിൽ യാതൊരു വിധത്തിലും പാർക്കിംഗ് അനുവദിക്കുന്നതല്ല .

പീഡനക്കേസിലെ അതിജീവിതയെ വീണ്ടും ഫോൺ ചെയ്‌തു; രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് നോട്ടീസ്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയിൽ നേരിട്ട് ഹാജരാകണം.

രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് കോടതി നോട്ടീസ്.

കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യ വാരം കേരളത്തിലെത്തും. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന വികസന രേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും.

സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതൃത്വം വലിയ പ്രധാന്യമാണ് നൽകുന്നത്.
കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരുത്തി ഇത്തവണ ചുരുങ്ങിയത് 30 സീറ്റുകളെങ്കിലും വിജയിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ വരവ് പ്രവർത്തകർക്കു ആവേശം പകരാൻ വിപുലമായ പൊതു സമ്മേളനവും കൊച്ചിയിൽ സംഘടിപ്പിക്കുന്നുണ്ട്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം

ബെംഗളൂരൂ: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റിയുള്ള അധികാരപോരാട്ടം കോണ്‍ഗ്രസിനകത്ത് വീണ്ടും ശക്തമാകുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ തുറന്ന ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ 26ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അധികാര കൈമാറ്റം ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായതോടെയാണ് രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചത്.

മുഖ്യമന്ത്രി പദവിയിലേക്ക് നീക്കം ശക്തമാക്കിയെന്നാണ് ഡി കെ ശിവകുമാറിനെ കുറിച്ചുള്ള സൂചനകള്‍. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ രാഷ്ട്രീയജീവിതം എളുപ്പമൊന്നുമല്ലായിരുന്നുവെന്നും ഒട്ടേറെ ഗൂഢാലോചനകളെ അതിജീവിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അധികാര കൈമാറ്റ ചര്‍ച്ചകള്‍ ശക്തമായതോടെയാണ് സിദ്ധരാമയ്യ നിലപാട് കൂടുതല്‍ കടുപ്പിച്ചത്.

ഇതിനിടെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഡി കെ ശിവകുമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ തുടര്‍നടപടികള്‍ക്കായി അദ്ദേഹം വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ടിരുന്നു. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് ഖര്‍ഗെ നല്‍കിയതായി ജര്‍ക്കിഹോളി പറഞ്ഞു.

അതേസമയം ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മന്ത്രി എച്ച് സി മഹാദേവപ്പ രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനകത്തെ വിഭാഗീയത കൂടുതല്‍ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അധികാര കൈമാറ്റത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലും രൂക്ഷമാകുമെന്നാണ് സൂചന.

കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് മരിച്ചത്. ചുമട്ടു തൊഴിലാളികളായ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 11 30 ഓടെയാണ് നാല് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.  

വലിയങ്ങാടിയില്‍ ചുമടിറക്കി വിശ്രമിക്കാനിരുന്നവര്‍ക്ക് മുകളിലേക്കാണ് ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണത്. ജബ്ബാറും അഷ്റഫും ബീച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ബഷീറും വിനോദും മരിച്ചത്. കാലിന് പരുക്കേറ്റ  ജലീല്‍  ബീച്ച് ആശുപത്രിയില്‍  ചികിത്സയിലാണ്. രാവിലെ ചുമട് ഇറക്കുന്ന തിരക്കായതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ വിശ്രമിക്കാനെത്തിയിരുന്നില്ല.

പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി കെ രാജൻ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യം നേടി

തിരുവനന്തപുരം: സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി കെ.രാജന് ജാമ്യം. മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം നേടിയത്. 2013 ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ചിൽ സർക്കാരിന് 50,000രൂപ യുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കെ. രാജന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിയെ കണ്ടെത്താനായില്ല എന്നായിരുന്നു കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

പരാതിക്കാരിയുടെ ഫോണിലേക്ക് വാട്ട്സാപ്പിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന പരാതി:  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി ക്രൈം‍‍ബ്രാ‍ഞ്ച് കോടതിയെ സമീപിച്ചു

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗിക പീഡനക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി ക്രൈം‍‍ബ്രാ‍ഞ്ച് കോടതിയെ സമീപിച്ചു. ക്രൈം‍‍ബ്രാ‍ഞ്ചിന്‍റെ പരാതിയില്‍ രാഹുലിന് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.

പരാതിക്കാരിയുടെ ഫോണിലേക്ക് വാട്ട്സാപ്പിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് രാഹുലിനെതിരെ ക്രൈം‍‍ബ്രാ‍ഞ്ച് കോടതിയെ സമീപിച്ചത്.


ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന്  ക്രൈം‍‍ബ്രാ‍ഞ്ച് വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ 28ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സ്‌റ്റൈപ്പെൻഡോടെ നഴ്സിങ് പഠനം, ജോലി; അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യമായും സ്‌റ്റൈപ്പെൻഡോടെയുമുള്ള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരം. കേരള സർക്കാരിനുകീഴിലെ നോർക്ക റൂട്ട്സ്, ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

നിലവിൽ ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേക്കാണ് അവസരം. ജർമനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.

യോഗ്യത
ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ജർമൻ ഭാഷയിൽ B1, B2 ലെവൽ വിജയിച്ചിരിക്കണം (ഗോയ്‌ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്നും). 18-നും 27-നും (2026 മാർച്ച് ഒന്ന്) ഇടയിൽ പ്രായമുള്ള കേരളീയരാകണം. ആരോഗ്യമേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും.

അപേക്ഷ
www.norkaroots.kerala.gov.in | www.nifl.norkaroots.org എന്നീ വെബ് സൈറ്റുകൾ സന്ദർശിച്ച് മാർച്ച് ഏഴിനകം അപേക്ഷിക്കാം. ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽസാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് സ്െൈറ്റപ്പൻഡ് എന്നിവ ലഭിക്കും.

നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

വിവരങ്ങൾക്ക്: 0471- 2770577, 2770536, 2770540 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം.

പഴങ്ങളിൽ അൽപം കറുവപ്പട്ട പൊടി വിതറിയ ശേഷം കഴിച്ചോളൂ, ​ഗുണങ്ങൾ പലതാണ്

ഇനി മുതൽ പഴങ്ങൾ കഴിക്കുമ്പോൾ അൽപം കറുവപ്പട്ട പൊടി വിതറിയ ശേഷം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യകരമാണ്. പഴങ്ങളിൽ അല്പം കറുവപ്പട്ട ചേർക്കുന്നത് വലിയ മാറ്റമുണ്ടാക്കും. കാരണം പഴങ്ങൾ പഞ്ചസാരയുടെ ഒരു ലളിതമായ രൂപമാണ്, ഇത് വേഗത്തിൽ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും.

കറുവപ്പട്ട പൊടി വിതറുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കും. കാരണം കറുവപ്പട്ട കോശങ്ങളിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. കറുവപ്പട്ടയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ പറയുന്നു.

കറുവപ്പട്ട മോശം കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ചേർക്കുന്നത് വയറുവേദന, ദഹനക്കേട്, ദഹനനാളത്തിലെ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. കുടലിലെ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കറുവപ്പട്ടയിലുണ്ട്.

കൊളസ്ട്രോൾ ഉണ്ടാവുന്നതിനെ തടയാനും രക്തത്തിലെ സമ്മർദ്ദം നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് സാധിക്കും. കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങളെ ഇത് തടയുകയും ചെയ്യുന്നു. ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാനും മറവി രോഗം തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു. ഇതിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾ ഉണ്ടാവുന്നതിനെ തടയുകയും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

ശരണമന്ത്രധ്വനികളുയര്‍ന്ന അന്തരീക്ഷത്തില്‍ ശാസ്താംകോട്ട ഉല്‍സവം കൊടിയേറി, തിരുവാഭരണ ഘോഷയാത്ര ദൃശ്യം

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരു:ഉത്സവം കൊടിയേറി.മാർച്ച് 4ന് ആറാട്ടോടെ സമാപിക്കും. കരുനാഗപ്പള്ളിയില്‍നിന്നും ശാസ്താവിന്‍റെ തിരു ആഭരണവുമായി എത്തിയ ഘോഷയാത്രക്ക് നിരവധി കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ക്ഷേത്രത്തിലെ ഒന്നാം കരയായ കന്നിമേല്‍ക്കരക്കാര്‍ആഞ്ഞിലിമൂട് ജംക്ഷനില്‍ സ്വീകരണം നല്‍കി തുടര്‍ന്ന് ടൗണില്‍ തൃപ്പാദത്തിലും സ്വീകരണം നടന്നു. തിരുവാഭരണം ഭഗവാന് ചാര്‍ത്തിയശേഷമായിരുന്നു ദീപാരാധനയും കൊടിയേറ്റും നടന്നത്.

രാത്രി 8.15 ന് നൃത്തസന്ധ്യ.24ന് രാത്രി 7ന് കരോക്കെ ഗാനമേള,8.30ന് ത്രിഭംഗി.25ന് വൈകിട്ട് 6ന് സോപാനസംഗീതം,6.40ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 8ന് സ്റ്റേജ് സിനിമ.26 ന് രാത്രി 7ന് സാംസ്കാരിക സദസ്,7.45ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8ന് ഡാൻസ്.27ന് വൈകിട്ട് 5.30ന് പഞ്ചാരിമേളം,രാത്രി 8ന് നൃത്തനാടകം.28ന് രാവിലെ 11ന് സമൂഹസദ്യ,രാത്രി 7ന് നടക്കുന്ന ആറാം ഉത്സവത്തിൻ്റെ 50-ാം വാർഷിക ആഘോഷം പി.സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

രാത്രി 8ന് മാജിക് ഷോ,8.30 ന് നാട്ടുപൂരം,9.30 ന് നൃത്തമെഗാഷോ,മാർച്ച് ഒന്നിന് രാവിലെ 10ന് ആയില്യംപൂജ,രാത്രി 7ന് ഗാനമേള,രാത്രി 9ന് മേജർ സെറ്റ് കഥകളി,മാർച്ച് രണ്ടിന് രാവിലെ 9.30ന് ഓട്ടൻതുള്ളൽ,11.15 ന് സമൂഹസദ്യ,11.30 ന് ഉത്സവബലി ദർശനം, 6.35ന് ചാക്യാർകൂത്ത്,രാത്രി 8.30ന് ഗാനമേള.3ന് രാത്രി 7ന് ഗാനമേള.സമാപന ദിവസമായ നാലിന് രാവിലെ 8 നും 9നും മദ്ധ്യേ തൃകൊടിയിറക്ക്,വൈകിട്ട് നാലിന് ശാസ്താംകോട്ട പൂരം, 6ന് ആറാട്ട് എഴുന്നള്ളത്ത്കായൽവിളക്ക്,രാത്രി 9ന് സംഗീതസദസ്, 10ന് തിരു:ആറാട്ട്,