Home Blog Page 279

അടൂര്‍ സീറ്റ്, പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി,ഡിസിസി ജനറൽ സെക്രട്ടറി രാജിവച്ചു

പത്തനംതിട്ട. കോൺഗ്രസിൽ പൊട്ടിത്തെറി.ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു.രാജി സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങളെ തുടർന്ന്. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂരിൽ എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ല. മുൻ അടൂർ നഗരസഭ അധ്യക്ഷൻ കൂടിയായിരുന്നു ബാബു ദിവാകരൻ

ALSO READ :

എ. പത്മകുമാറിനെ പുറത്താക്കാൻ സിപിഎം ?

പത്തനംതിട്ട. നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. പാർട്ടിക്ക് വിശദീകരണം നൽകി പത്മകുമാർ. സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകി എ. പത്മകുമാർ

തെറ്റ് ചെയ്തിട്ടില്ല ;പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ല.തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. മറുപടി ദൂതൻ വഴി കൊടുത്തയച്ച് പത്മകുമാർ. നടപടിക്ക് സമ്മർദ്ദം ചെലുത്തിയത് ജില്ലയിലെ ഉന്നത വ്യക്തി
എ. പത്മകുമാറിനെതിരെ തെരഞ്ഞെടുപ്പിന് മുൻപ് നടപടി വേണമെന്ന് സമ്മർദ്ദം ചെലുത്തിയത് ജില്ലയിലെ ഉന്നത സ്വാധീനമുള്ള വ്യക്തി, സംസ്ഥാന നേതൃത്വത്തെ നേരിട്ട് സമീപിക്കുകയായിരുന്നു

ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് .ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി വെഞ്ഞാറമൂട് പോലീസ് ഇന്ന് അമ്മയെ കോടതിയിൽ ഹാജരാക്കും. വാമനപുരം സ്വദേശി അശ്വതിയാണ് മകൾ പവിത്രയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30 യോടെയാണ് സംഭവം .


അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സമയം കുട്ടിക്ക് അനക്കമില്ലാത്തത് ശ്രദ്ധയിൽ പെട്ടു അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ വിരലടയാളം കണ്ടത് ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പോലീസിന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എത്തി അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.
ചോദ്യം ചെയ്തയുടൻ അമ്മ കുറ്റസമ്മതം നടത്തിയതായി വെഞ്ഞാറമൂട് പോലീസ് പറഞ്ഞു പ്രസവാനന്തരം അമ്മ മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നു എന്ന് പോലീസ് പറയുന്നു.

ജി സുധാകരനെതിരെ പ്രചരണം ശക്തമാക്കാൻ സിപിഎം

ആലപ്പുഴ.സിപിഎമ്മിൽ നിന്ന് പുറത്തുപോയ ജി സുധാകരനെതിരെ പ്രചരണം ശക്തമാക്കാൻ സിപിഎം. എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും പാർട്ടിയെ യാതൊരു കാരണവുമില്ലാതെ വഞ്ചിച്ചു പോയി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടി വിടുന്നതിനായി സുധാകരൻ പറഞ്ഞ ന്യായങ്ങൾ എല്ലാം അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണ് എന്നാണ് നേതാക്കൾ പറയുന്നത്.പാർലമെൻറ് രാഷ്ട്രീയം തലയ്ക്കു പിടിച്ചതിന് ഉദാഹരണമാണ് സുധാകരനും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

also read:

അതേസമയം അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.ഉദാഹരണ യുഡിഎഫിന് നൽകുന്നത് കോൺഗ്രസിനുള്ളിലും കടുത്ത എതിർ ഉയരുന്നുണ്ട്.അമ്പലപ്പുഴ സീറ്റിനു വേണ്ടി പ്രവർത്തിച്ച നേതാക്കളാണ് എതിർപ്പ് ഉയർത്തുന്നത്.

സുധാകരന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. പാർട്ടി പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഇന്നലെ രാത്രി മുതലാണ് 3 പോലീസുകാരെ കാവൽ ഏർപ്പെടുത്തിയത്. പുന്നപ്ര സ്റ്റേഷനിലെ പോലീസുകാർക്കാണ് ചുമതല

നഴ്സുമാരുടെ സമരം ചോദ്യംചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

rep image

കൊച്ചി.ശമ്പള വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള നഴ്സുമാരുടെ സമരം ചോദ്യംചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. ജസ്റ്റിസ് മുഹമ്മദ് നിയാസ് സിപി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.

ALSO READ :

UNAയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം അത്യാഹിത വിഭാഗങ്ങളെയും ഗുരുതര രോഗികളുടെ പരിചരണത്തെയും ബാധിച്ചിട്ടുണ്ട് എന്നും, എസ്മ പ്രയോഗിക്കണം എന്നുമായിരുന്നു ആവശ്യം. എന്നാല് ആശുപത്രികളുടെ പ്രവർത്തനം തടയുന്ന രൂപത്തിൽ സമരം പാടില്ലെന്നും, മതിയായ സുരക്ഷ പോലീസ് ഉറപ്പാക്കണം എന്നും കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ ആര്‍ട്ടോറിയം ഇന്നുമുതല്‍

ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ മലയാള വിഭാഗവും പൂര്‍വവിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം ആര്‍ട്ടോറിയത്തിന്‍റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ.കെഎസ് അനില്‍കുമാര്‍ ഇന്ന് രാവിലെ പത്തിന് നിര്‍വഹിക്കും.

ആര്‍ട്ടോറിയം ചെയര്‍മാന്‍ കെ വി രാമാനുജന്‍ തമ്പി അധ്യക്ഷത വഹിക്കും. ചിത്രരചന, ഫൊട്ടൊഗ്രഫി അടിക്കുറിപ്പ് മല്‍സരമാണ് ആകര്‍ഷണം.

ALSO READ :

കരുനാഗപ്പള്ളിയിൽ നിന്ന് എൻഡിഎ എംഎൽഎ നിയമസഭയിൽ ഉണ്ടാകും:-  അഡ്വ.എസ്. സുരേഷ്

കരുനാഗപ്പളളി:-
കരുനാഗപ്പള്ളിയിൽ നിന്ന് എൻഡിഎ എംഎൽഎ നിയമസഭയിൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. എഴുപത് വർഷക്കാലമായി കേരളത്തിൽ നിലനിന്നിരുന്ന മുന്നണി രാഷ്ട്രീയത്തിന്റെ അവസാനം കുറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും വരാൻ പോകുന്നതെന്നും  എസ് .സുരേഷ് പറഞ്ഞു. എൻ ഡി എ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതും മതിയായി വലതും മതിയായി ഒരു മാറ്റം കേരളത്തിന് ആവശ്യമാണ് എന്ന ചിന്താഗതിയുള്ള പുതിയ രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിൽ ഉയരുന്നത്.
പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ എല്ലാം കൈനിറയെ സമ്മാനങ്ങൾ ആണ് കേരളത്തിന് നൽകിയത്. കഴിഞ്ഞദിവസം വന്നപ്പോഴും 10600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനുവദിച്ചത് . കഴിഞ്ഞ 10 വർഷക്കാലമായി അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി നരേന്ദ്രമോഡി നൽകിയത് .കഴിഞ്ഞ 60 വർഷക്കാലം കേരളത്തിന് അനുവദിച്ച തുകയേക്കാൾ കൂടുതൽ ആണ് ഈ തുക. നാഷണൽ ഹൈവേ, വന്ദേ ഭാരത് , റെയിൽവേ സ്റ്റേഷനുകളുടെ വികസനം, റെയിൽപാളങ്ങളുടെ ഇരട്ടിപ്പിക്കൽ, റെയിൽവേയുടെ ഇലക്ട്രിഫിക്കേഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങളൾ ഉൾപ്പെടെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നടപടിക്രമങ്ങളാണ് നരേന്ദ്രമോഡി സർക്കാർ ചെയ്തുവരുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ സഹായവും ചെയ്തു തരുന്ന നരേന്ദ്രമോഡി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ അവഹേളിക്കുന്ന സമീപനമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സർവ്വ കോണുകളിൽ നിന്നും ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് മാപ്പ് പറയണം .

കേരളത്തിൽ ഇപ്പോൾ ഒരു അപൂർവ പ്രതിഭാസമാണ് നടക്കുന്നത് മരാമത്ത് വകുപ്പ് മകൾക്ക് സ്ത്രീധനം നൽകിയ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത് മരുമോനെ കൂട്ടിയില്ലെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിമാറി നിൽക്കും.

വിലക്കയറ്റത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിൽ വെള്ളകരം, വീട്ടുകരം,
ഇലക്ട്രിക് ചാർജ് ഉൾപ്പെടെ എല്ലാം ഏറ്റവും കൂടിയനിരക്കാണ് ഈടാക്കുന്നത്. എന്നിട്ടും ആറ് ലക്ഷം കോടി രൂപയുടെ കടകെണിയിലാണ് കേരളം ഇപ്പോഴുള്ളത് . പാവപ്പെട്ടവരെ പിച്ചച്ചട്ടി എടുപ്പിച്ചിട്ട് പാർട്ടിക്കാർക്
പുറം വാതിൽ നിയമനം നൽകുന്നു. രാജ്യത്തിന്റെ നിയമം പാലിക്കാൻ ഡിവൈഎഫ്ഐ കാർക്കും എസ്എഫ്ഐക്കാർക്കും മടിയാണ്.
കേന്ദ്ര മന്ത്രിമാർപോലും കർശന സുരക്ഷാ പരിശോധനക്ക് വിധേയരാകുമ്പോൾ കേരളത്തിൽ ചിലർഅസ്വസ്ഥരാകുന്നത് എന്തിനാണ്.
പിണറായിയുടെ അഴിമതിക്ക് വിഡി സതീശൻ കൂട്ടുനിൽക്കുകയാണ് .

കടമില്ലാത്ത മലയാളിയും കടമുക്ത
കേരളവും ആണ് ബിജെപിയുടെ ലക്ഷ്യം. വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കാലിക്കാൻ എൻഡിഎനേതൃത്വം നൽകുന്ന ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിൽ വരേണ്ടത് അത്യാവശ്യമാണ് എന്നും അഡ്വ. എസ്.സുരേഷ് പറഞ്ഞു.

ബിജെപി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി എസ് ജിതിൻ ദേവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് .പ്രശാന്ത്, രാഷ്ട്രീയ സ്വയംസേവക് സംഘ് ജില്ലാ സഹകാര്യവാഹ് എസ്.ഓമനക്കുട്ടൻ, ബിജെപി
സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ് ,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ .ആർ . രാജേഷ്, ശാലിനി രാജീവ്, മണ്ഡലം
പ്രസിഡണ്ട്മാരായ ആർ. മുരളി, വിജു കിളിയന്തറ , ബിഡിജെഎസ് മണ്ഡലം  പ്രസിഡണ്ട് ആദർശ് , എൻ.കെ.സി ജില്ലാ പ്രസിഡന്റ് ശ്രീജീവ് എന്നിവർ സംസാരിച്ചു.

ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

നവജാത ശിശുവിനെ സറണ്ടർ ചെയ്തു മാതാപിതാക്കൾ

ആലപ്പുഴ.പെൺകുഞ്ഞിനെ സറണ്ടർ ചെയ്തു മാതാപിതാക്കൾ
നവജാത ശിശുവിനെ സറണ്ടർ ചെയ്തു മാതാപിതാക്കൾ

ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം
കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

അന്യസംസ്ഥാനക്കാരായ മാതാപിതാക്കളാണ് പെൺകുഞ്ഞിനെ സറണ്ടർ ചെയ്തത്
കുട്ടിയെ സറണ്ടർ ചെയ്ത കരാറിൽ മാതാപിതാക്കൾ ഒപ്പുവച്ചു

ഇതര സംസ്ഥാനക്കാരായ മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങി. 60 ദിവസം വരെ കുട്ടിയെ തിരികെ വാങ്ങാൻ മാതാപിതാക്കൾക്ക് അവസരം

സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമോ



തിരുവനന്തപുരം. സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം അജണ്ടയാകാനാണ് സാധ്യത. നിലവിൽ ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തി.

Also read:https://www.newsatnet.com/news/kerala/352653/

ശനിയും, ഞായർ അവധിയാക്കി പ്രവർത്തി സമയം വർദ്ധിപ്പിക്കുകയാവും ചെയ്യുക. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള മന്ത്രിസഭായോഗം എന്ന നിലയിൽ തീരുമാനം ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. പാചകവാതകക്ഷമവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. മറ്റ് ജനപ്രിയ തീരുമാനങ്ങളും മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും.

ഇന്നത്തേത് ഈ സർക്കാരിൻ്റെ അവസാനത്തെ മന്ത്രിസഭായോഗമാകാനും സാധ്യതയുണ്ട്.