Home Blog Page 274

2025 ലെ ജ്ഞാനപീഠ പുരസ്‌കാരം ആര്‍. വൈരമുത്തുവിന്

2025 ലെ ജ്ഞാനപീഠ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ആര്‍. വൈരമുത്തുവിന്. തമിഴ്‌നാട്ടില്‍ ജ്ഞാനപീഠ പുരസ്‌കരത്തിന് അര്‍ഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാന രചയിതാവാനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.
1980 ല്‍ പുറത്തിറങ്ങിയ നിഴല്‍ഗള്‍ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയില്‍ തുടക്കം കുറിക്കുന്നത്. 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ പരിഗണിച്ചാണ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തില്‍ തന്നെ അദേഹം രചിച്ച കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സാഹിത്യ ലോകത്തെ സമഗ്ര സംഭാവനകള്‍ക്കായി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി അദേഹത്തെ നേരത്തെ ആദരിച്ചിരുന്നു. ‘കള്ളിക്കാട്ടു ഇതിഹാസം’ എന്ന പ്രശസ്തമായ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കവി എന്നതിലുപരി മികച്ച പ്രഭാഷകന്‍ കൂടിയായ വൈരമുത്തു തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്ദമായാണ് അറിയപ്പെടുന്നത്.

ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികള്‍ 10 വര്‍ഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍

കണ്ണൂര്‍: ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികള്‍ 10 വര്‍ഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. ഡല്‍ഹി നാങ്ളോയി സ്വദേശി നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

2016 ഏപ്രില്‍ 30ന് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന മെരടന്‍ കുഞ്ഞാമിന (60) എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സൗമ്യ രംഗാവാല ഫരീദ ,സുധ , സമീറ തുടങ്ങിയ വ്യാജ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്. വസ്ത്ര വ്യാപാരികളെന്ന പേരില്‍ കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതികള്‍ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 2016 ഏപ്രില്‍ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടില്‍ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു കുഞ്ഞാമിനയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടര പ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും കൈയില്‍ ഉണ്ടായിരുന്ന ഒരു വളയും പണവും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

ആന്ധ്രാ പ്രദേശിലെ ഓംഘോള്‍ പൊലീസ് സ്റ്റേഷനില്‍ സമാന കുറ്റ കൃത്യം ചെയ്ത പ്രതികള്‍ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു.ഈ കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ സര്‍വവിധ മുന്‍ കരുതലുകളും നടത്തിയിരുന്നു.പ്രതികള്‍ വ്യാജ രേഖകള്‍ നല്‍കിയാണ് ക്വാര്‍ട്ടേഴ്‌സ് വാടകക്ക് എടുത്തത്. സംഭവത്തിന് മുന്‍പ് തന്നെ ഫോണ്‍ വില്‍പ്പന നടത്തി. ഫോണിന്റെ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചതു കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നല്‍കിയാണ്. പ്രതികള്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല .ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2024ല്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

തെലുങ്കു,കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്.തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന,ആന്ധ്രാപ്രദേശ്,കര്‍ണാടക.തമിഴ്നാട്,ഗുജറാത്ത്. മഹാരാഷ്ട്ര,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് മധ്യപ്രദേശ് ,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരവേയാണ് പിടിയിലായത്.

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി സുധീര്‍ കല്ലന്‍, കണ്ണൂര്‍ റൂറല്‍ ഡി എച്ച് ക്യുവിലെ എസ്ഐമാരായ അബ്ദുല്‍ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ് ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും മദ്ധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കണ്ണൂരില്‍ ഹാജരാക്കിയതിനു ശേഷം കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത് പൊടിക്ക് ഒന്നടങ്ങണം, കെ സുധാകരന് കുറിപ്പ്

കണ്ണൂര്‍.കെ. സുധാകരൻ്റെ സ്ഥാനാർത്ഥിത്വം.കോൺഗ്രസിൽ ചേരിതിരിവ് ശക്തം.കെ.സുധാകരൻ എം.പി.തിരെ ആഞ്ഞടിച്ച് കോൺഗ്രസ് വക്താവ അനിൽ ബോസ്.പാർട്ടിയെയും, നേതാക്കളെയും വെല്ലുവിളിച്ച് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നവരെ അവരെ പടിക്ക് പുറത്തു നിർത്തണമെന്ന് അനിൽ ബോസ്

അതിനു മുഖം നോക്കേണ്ടതില്ല.തെരഞ്ഞെടുപ്പിന് പട നയിക്കേണ്ടവർ പടവാൾ എടുത്താൽ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളൂ.ആഗ്രഹമാകാം അത്യാഗ്രഹവും, ആക്രാന്തവും ആകരുത്.ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത്.

also read:

അല്പം ഒന്നടങ്ങണം.വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മുതൽ എംപിമാർ അടക്കമുള്ളവർക്ക് ഇല്ലാത്ത ഉത്തരവാദിത്വം ഞങ്ങളും കാണിക്കേണ്ട എന്നാണെങ്കിൽ നമുക്ക് തുടങ്ങാമെന്നും അഡ്വ അനിൽ ബോസ് ഫേസ് ബുക്കിലാണ് അനിൽ ബോസിൻ്റെ വിമർശനം

ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ നടക്കുന്ന ഈ മാറ്റം അറിഞ്ഞോ

തിരുവനന്തപുരം.ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം. ബവ്കോ എം.ഡി സർക്കുലറിലൂടെ ഇക്കാര്യം മാനേജർമാരെ അറിയിച്ചു

കാര്യം അറിയിച്ച് കൗണ്ടറുകളിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരുന്നു

കോന്നി മെഡിക്കൽ കോളേജ് വിവാദം. സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ

കോന്നി. മെഡിക്കൽ കോളേജ് വിവാദം. സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളജിൽ എത്തും. കാരണം കാണിക്കൽ നോട്ടീസിന് ഇന്നലെ വിശദീകരണം നൽകിയിരുന്നു. അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സമ്മതപത്രം എന്ന നിലയിൽ നോട്ടീസ് തയ്യാറാക്കിയിരുന്നു

also read:

എന്നാൽ അത് പരസ്യമായി ഒട്ടിച്ചത് താനല്ലെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം. തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട്, DME ക്ക് കൈമാറിയിരുന്നു. സമ്മതപത്രത്തിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോക്ടർ. ഡോ. ശിവപ്രസാദിന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്

ചേരാനല്ലൂരിൽ രാസലഹരി വേട്ട

കൊച്ചി. ചേരാനല്ലൂരിൽ രാസലഹരി വേട്ട. എംഡിഎംഎ, എക്സ്റ്റസി പിൽസ്, എൽഎസ്ഡി എന്നിവ പിടികൂടി. തലശ്ശേരി സ്വദേശികളായ റിസ്വാൻ റഫീഖ്, മുഹമ്മദ് സഫ്വാൻ എന്നിവർ പിടിയിൽ. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും ഡാൻസഫിന്റെ പിടിയിലായത്.

മുഹമ്മദ് സഫ്വാൻ ലഹരിക്കേസുകളിൽ പ്രതി ഇരുവരും കൊച്ചിയിൽ ലഹരിശൃംഖലയിലെ മുഖ്യകണ്ണികൾ

എൻ ഡി എ യിൽ പെയ്മെൻ്റ് സീറ്റ് വിവാദം

തിരുവനന്തപുരം.എൻ ഡി എ യിൽ പെയ്മെൻ്റ് സീറ്റ് വിവാദത്തില്‍ പൊട്ടിത്തെറിച്ച്
കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്ര ശേഖരൻ

കാമരാജ് കോൺഗ്രസ് ഇത്തവണ ആവശ്യപ്പെട്ട പാറശാല സീറ്റ് ഗിരീഷ് നെയ്യാർ എന്ന വ്യവസായിക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചതിൽ എൻ ഡി എ ഘടക കക്ഷി കാമ രാജ് കോൺഗ്രസ് അധ്യക്ഷൻ എൻ ഡി എ ചെയർമാൻ രാജീവ് ചന്ദ്രശേഖറിനോട് പൊട്ടിതെറിച്ചു

പാർട്ടിയിലെ ഉന്നത ഘടകം സീറ്റ് മറിച്ച് വിൽക്കാൻ ഉപചാപം ചെയ്യുന്നുണ്ട് എന്നാണ് വിഷ്ണുപുരം ചന്ദ്രശേഖറിൻ്റെ ആരോപണം. ഗിരീഷ് നെയ്യാർ എന്ന വ്യവസായിക്ക് സീറ്റ് കൊടുക്കുന്നതിൽ ബി ജെ പി യിലും അതൃപ്തി. ഒരു ബി ജെ പി സംസ്ഥാന നേതാവ് കഴിഞ്ഞ മാസങ്ങളായി ഉപയോഗിച്ചിരുന്നത് ഇതേ വ്യവസായിയുടെ കാർ

കൊല്ലപ്പെട്ട അലുവ അതുലിനൊപ്പം കാറിൽ ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതിയും

കരുനാഗപ്പള്ളി. അലുവ അതുലിനൊപ്പം കാറിൽ ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതിയും ഉണ്ടായിരുന്നു എന്ന് വിവരം. കുക്കു എന്ന് വിളിക്കുന്ന മനുവും കാറിൽ ഉണ്ടായിരുന്നു.

മനു ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കെെയ്ക്ക് വെട്ടേറ്റു. മനു കരുനാഗപ്പള്ളിയിലെ വല്യത്ത് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് പേരും സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുകയായിരുന്നു. ആക്രമിച്ചത് രണ്ട് പ്രതികളെയാണെങ്കിലും കൊല്ലാൻ ലക്ഷ്യമിട്ടത് അലുവ അതുലിനെ. അതുലിനെമാത്രമാണ് മാരകമായി ആക്രമിച്ചത്. കടത്തൂർ സംഘമാണ് പിന്നിലെന്നാണ് പ്രാഥമിക വിവരം.

ജിംസന്തോഷ് കൊലപാതകത്തിനു ശേഷം മടങ്ങിയ അതുലിൻ്റെ സംഘം ഓച്ചിറയിൽ വച്ച് ചിലരുമായി ഏറ്റുമുട്ടിയിരുന്നു. അവരാണോ അക്രമത്തിനു പിന്നിലെന്ന് ആണ് പൊലിസിൻ്റെ സംഘം.

also read:

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്നും സംഘടന അടുത്തിടെ പിന്നോട്ട് പോയെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.

also read:

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നു എന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നാണ് മഠാതിപതിയുടെ പരാമര്‍ശം. തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. എല്‍ഡിഎഫിലും സ്ഥിതി സമാനമാണ്, എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു സമുദായത്തില്‍പ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കമ്പനി നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി യോഗം ബോര്‍ഡിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

‘വി

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കളക്ടര്‍മാരുടെ യോഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക.