Home Blog Page 275

ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്നത്തൂർ:ഐഎൻടിയുസി കുന്നത്തുർ മണ്ഡലം കമ്മിറ്റിയുടെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.തുരുത്തിക്കര
കാട്ടുവിള്ള ജംഗ്ഷനിൽ വിളയിൽ പി.ഒ തോമസിൻ്റെ വസതിയിൽ നടന്ന ക്യാമ്പ്
റിജിയണൽ പ്രസിഡൻ്റ് തടത്തിൽ സലിം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ സഹദേവൻ കോട്ടവിള മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പ് കോ ഓർഡിനേറ്റർ ജലീൽ.എസ്,16-ാം വാർഡ് മെമ്പർ സുധാചന്ദ്രൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിസി തങ്കച്ചൻ,ഐഎൻടിയുസി മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ പി.ഒ തോമസ്,ജോൺസൺ,സെക്രട്ടറിമാരായ വിനോദ്,പ്രദീപ്,പ്രമോദ്,രാമകൃഷ്ണപിളള എന്നിവർ സംസാരിച്ചു.

കെഎസ്ആർടിസി പ്രിയദർശിനി ബസുകളിലെ സ്ത്രീ യാത്രക്കാർക്ക് ഫെയർസ്റ്റേജ് കൂട്ടി നൽകുന്നതായി പരാതി

ശാസ്‌താംകോട്ട:കെഎസ്ആർടിസി പ്രിയദർശിനി ബസുകളിലെ സ്ത്രീ യാത്രക്കാർക്ക് ഫെയർസ്റ്റേജ് കൂട്ടി നൽകുന്നതായി പരാതി.കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ചെയിൻ സർവ്വീസ് നടത്തുന്ന ചില ബസുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.കഴിഞ്ഞ ദിവസം കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ നിന്നും ശാസ്‌താംകോട്ടയ്ക്ക് പോകാൻ കയറിയ യുവതികൾക്ക് കോട്ടാത്തലയിൽ നിന്നും കയറിയ രീതിയിലുള്ള ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്.

ആറ്റുകടവ്- ശാസ്‌താംകോട്ട യാത്രയ്ക്ക് 18 രൂപയാണ് ചാർജ്.എന്നാൽ കോട്ടാത്തല-ശാസ്‌താംകോട്ട ടിക്കറ്റ് നിരക്ക് 25 രൂപയാണ്.ഇത് ചൂണ്ടിക്കാട്ടുന്ന യാത്രക്കാരോട് കണ്ടക്ടർ ദേഷ്യപ്പെടുന്നതായും ആക്ഷേപമുണ്ട്.പ്രിയദർശിനി ബസുകളിൽ യാത്രക്കാർ ആവശ്യപ്പെടാത്ത,അവർ കയറാത്ത ഫെയർസ്റ്റേജുകൾ കൂട്ടി നൽകി വകുപ്പിനെ കബളിപ്പിക്കുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.ഫെയർസ്‌റ്റേജ് കൂട്ടി ടിക്കറ്റ് നൽകിയ സംഭവത്തിൽ പരാതി നൽകുമെന്നും യാത്രക്കാർ അറിയിച്ചു

‘ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു’; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്

തൃശ്ശൂർ: വീണ്ടും സമൂ​ഹമാധ്യമത്തിൽ പോസ്റ്റിട്ട് അർജുൻ ആയങ്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ അടിയന്തിര സാഹചര്യമുണ്ടായാൽ വെടിവെച്ച് പിടിക്കാൻ പോലീസിന് നിർദ്ദേശം നൽകി തൃശൂർ സിറ്റി പോലീസ്
കമ്മീഷണർ നകുൽ രാജേദ്ര ദേശ്മുഖ്. അപകടകരമല്ലാത്ത നിലയിൽ വാഹനം കുറുകെയിട്ടും കപിടികൂടാമെന്നും കമ്മീഷണർ സന്ദേശം നൽകിയിട്ടുണ്ട്.

അടിയന്തിര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദ്ദേശം

തൃശൂർ: പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ അടിയന്തിര സാഹചര്യമുണ്ടായാൽ വെടിവെച്ച് പിടിക്കാൻ പോലീസിന് നിർദ്ദേശം നൽകി തൃശൂർ സിറ്റി പോലീസ്
കമ്മീഷണർ നകുൽ രാജേദ്ര ദേശ്മുഖ്. അപകടകരമല്ലാത്ത നിലയിൽ വാഹനം കുറുകെയിട്ടും കപിടികൂടാം. തൃശൂരിൽ വരെ എത്തിയ അർജുൻ ആയങ്കിയുടെ വാഹനവും അതിലുണ്ടായിരുന്ന സഹോദരൻ അഖിലിനെയും തൃശൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃശൂരിൽ വരെ എത്തിയ വാഹനം മാറി മറ്റൊരു വാഹനത്തിൽ അർജുൻ കടന്നു കളഞ്ഞു. അർജുൻ തൃശൂരിലെത്തിയ കാർ പോലീസ് കസ്റ്റഡിയിലെ ടുത്തു കാറിൽ ഇയാളുടെ ബന്ധുക്കൾ ഉണ്ടായിരുന്നു.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി തൃശൂർ നഗരത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.
അർജുൻ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികയായ രണ്ട് പേർ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി യിരുന്നു.
.

അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ കസ്റ്റഡിയിൽ; പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ: പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃശൂരിൽ വരെ എത്തിയ വാഹനം മാറി മറ്റൊരു വാഹനത്തിൽ അർജുൻ കടന്നു കളഞ്ഞു. അർജുൻ തൃശൂരിലെത്തിയ കാർ പോലീസ് കസ്റ്റഡിയിലെ ടുത്തു കാറിൽ ഇയാളുടെ ബന്ധുക്കൾ ഉണ്ടായിരുന്നു.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി തൃശൂർ നഗരത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

അർജുൻ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികയായ രണ്ട് പേർ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി യിരുന്നു.
ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ: കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (8-8-26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ആണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ , ട്യൂ​ഷ​ൻ സെ​ന്‍റു​ക​ൾ എ​ന്നി​വ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

കാസർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളജ്കൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ലാലേട്ടൻ വന്ന് കുളമാക്കി! ആഷിഷും, വിസ്മയയും പൊളിച്ചു; കിടിലൻ ഫൈറ്റ്, വിസ്മയ പൊളിച്ചു! തുടക്കം റിവ്യൂ

vismaya mohanlal first debut in Malayalam cinema
vismaya mohanlal s new Malayalam movie thudakkam

ആക്ഷനും മോട്ടിവേഷനും ഒത്തൊരുമിക്കുന്ന ത്രില്ലർ എന്നാണ് വിസ്മയയെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ തുടക്കത്തിന് നൽകാവുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിലെ അതിസാധാരണമായൊരു അച്ഛന്‍-മകള്‍ ജീവിതത്തിന്‍റെ രേഖപ്പെടുത്തലുകളിലൂടെയാണു ചിത്രത്തിന്‍റെ തുടക്കം. അച്ഛനായി സായികുമാറും മകളായി വിസ്മയയും, വില്ലെജ് ഓഫിസർ രവി ബാലചന്ദ്രന്‍, മീനു എന്നീ കഥാപാത്രങ്ങളെ മനോഹരമാക്കി. സായികുമാറിനൊപ്പം നില്‍ക്കുമ്പോള്‍, ആദ്യ സിനിമയുടെ അങ്കലാപ്പൊന്നും വിസ്മയയ്ക്കില്ല. തുറന്ന വേദികളിൽ കണ്ട അങ്കലാപ്പുകളുടെ ലാഞ്ഛന പോലും തിരശീലയിൽ പ്രതിഫലിക്കുന്നില്ല എന്നാൽ ലാലേട്ടൻ അൽപ്പം ഓവറാക്കി എന്നാണ് മൂവി റിവ്യൂ പങ്കിട്ടുകൊണ്ട് അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടത്. ആഷിഷും, വിസ്മയയും പൊളിച്ചു; കിടിലൻ ഫൈറ്റ്, വിസ്മയ പൊളിച്ചു! എന്നാണ് അദ്ദേഹം പറയുന്നത്.

ഷിജിന്റെ വീട്ടിൽ മന്ത്രി സി പി ജോൺ; പ്രതിഷേധവുമായി നാട്ടുകാര്‍, നഷ്ടപരിഹാരം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തിയ മന്ത്രി സി പി ജോണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.

അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിന്റെ കുടുംബവുമായി ചർച്ചക്കെത്തിയ മന്ത്രിയെയാണ് മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്ന്
പ്രതിഷേധമുയർത്തിയത്. വീട്ടുകാരുമായി രഹസ്യ ചര്‍ച്ചയല്ല വേണ്ടതെന്നും എല്ലാവരേയും ഒരുമിച്ചിരുത്തിയാണ് ചര്‍ച്ച നടത്തേണ്ടത് എന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.
തുടർന്ന് മന്ത്രി ഷിജിൻ്റെ ഇടവക വികാരിയുമായി ചർച്ച നടത്തി. ഷിജിനെ കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്നും നാളെ 5.45 മുതൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പള്ളിവികാരി ചുമതലപ്പെടുത്തുന്നധൈര്യശാലികളായ 10 പേരെ കൂടി സർക്കാരിൻ്റെ തിര ച്ചിൽ സംഘത്തോടൊപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാന ങ്ങൾ അടുത്ത മന്ത്രിസഭായോഗം കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

അർജുൻ ആയങ്കിക്കായി തൃശൂരിൽ വ്യാപകതിരച്ചിൽ ; ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ, പോലീസ് അവരുടെ ജോലി ചെയ്യുമെന്ന് ചെന്നിത്തല

കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി തൃശൂരിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

പോലീസ് പോലീസിൻ്റെ പണിയെടുക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല, പറ്റുമെങ്കില്‍ പിടികൂടാം എന്ന് പൊലീസിനെ അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. ‘വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ന്യായീകരണവുമായി ഇന്ന് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറഞ്ഞത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേസില്‍ കീഴിടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് അര്‍ജുന്‍ ആയങ്കി ആരോപിച്ചത്.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.