Home Blog Page 259

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപിയെ പ്രതിരോധതിലാക്കി കൊർ കമ്മറ്റിയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം.തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപിയെ പ്രതിരോധതിലാക്കി കൊർ കമ്മറ്റിയിൽ രൂക്ഷ വിമർശനം . തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വേണമെന്ന് വി മുരളീധരൻ. ജനറൽ സെക്രട്ടറി സ്ഥാനത്ത് സുരേഷിനെ മാറ്റണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.എല്ലാവരും ചേർന്ന് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയെന്ന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നശേഷം ആദ്യമായിട്ടാണ് ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നത്. വി മുരളീധരൻ വിഭാഗം രൂക്ഷമായി വിമർശനം ഉന്നയിച്ചു.ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ എസ് സുരേഷിന് ഒഴിഞ്ഞു മാറാൻ കഴിയില്ലന്നും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയണമെന്നും വി മുരളീധരൻ പക്ഷം ആവശ്യപെട്ടു.വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയുടെ പരാതിയിൽ നേതൃത്വം നടപടി എടുത്തില്ലെന്ന് വിമർശനം ഉയർന്നു. ഫണ്ട് തട്ടിപ്പിൽ വ്യക്തമായ തെളിവുണ്ടായിട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് സോമനെ സംരക്ഷിച്ചത് ലജ്ജാകരം .

തൃശ്ശൂരിൽ 25 കോടി രൂപ തട്ടിപ്പ് നടത്തി എന്നായിരുന്നു പുറത്തുവന്ന വിവരം. ഈ കോടികൾ എങ്ങോട്ട് മാറ്റിയെന്നറിയണമെന്ന് ബി ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാർട്ടി ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഫണ്ട് തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കണം എന്നും ഒരുപക്ഷം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് എതിരെ ഉണ്ടായ ആരോപണങ്ങൾ തന്നെ ആരും സംരക്ഷിച്ചിട്ടില്ല എന്നാണ് സോമൻ കോർ കമ്മിറ്റിയിൽ വ്യക്തമാക്കിയത് . ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ക്ഷീണം ഉണ്ടാക്കി ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും യോഗത്തിൽ മറുപടിയായി അറിയിച്ചു

യുപിഐ ഉപയോക്താക്കളെ തുലയ്ക്കാനാണ് ‘തോല’ എന്ന് ജോൺ ബ്രിട്ടാസ്; ‘കച്ചവടക്കാർക്ക് വരുന്ന അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തും’

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ തുലയ്ക്കാൻ വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ (‘തോല’) വ്യവസ്ഥകൾക്കെതിരെയാണ് താൻ സഭയിൽ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Also Read: ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്, മുമ്പ് നിശ്ചയിച്ചതുപോലെ നടക്കും

2026-ലെ കേന്ദ്ര ബജറ്റ് പരിപൂർണ്ണ പരാജയമായതിനെ തുടർന്നാണ് ജൂൺ അഞ്ചിന് ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പിന്മാറിയ വിദേശ നിക്ഷേപകർക്ക് ഡിവിഡന്‍റിൽ ഇളവ് നൽകി അവരെ തിരികെ കൊണ്ടു വരികയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് നടപ്പിലാക്കി. എന്നാൽ ഇപ്പോൾ ഈ ഓർഡിനൻസ് നിയമമാക്കാൻ ബില്ല് കൊണ്ടുവന്നപ്പോൾ, ഓർഡിനൻസിൽ ഇല്ലാതിരുന്ന മറ്റ് പല നികുതി നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി പാർലമെന്‍റിനെയും രാജ്യത്തെയും സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുപിഐ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് ‘മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്’ വഴി അധിക നികുതി ഈടാക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നുമുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കച്ചവടക്കാർക്ക് മേൽ വരുന്ന ഏതൊരു സാമ്പത്തിക ഭാരവും ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. രാജ്യത്ത് നിലവിൽ 54 കോടിയോളം ആളുകൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

“യുപിഐ സംവിധാനത്തിന്മേൽ ഞങ്ങൾ യാതൊരുവിധ ചാർജും ചുമത്തില്ല, ഇത് ജനങ്ങൾക്ക് ഒരു ഭാരമാകില്ലെന്നാണ് മുൻപ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഡിജിറ്റൽ ഇടപാടുകളുടെ ഭാഗമായി മാറിയ പാവപ്പെട്ട ജനങ്ങളുടെ മേൽ പരോക്ഷമായി നികുതി ചുമത്താനാണ് സർക്കാർ ശ്രമിക്കുന്നത്” എന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി രാജ്യത്തിന്മേൽ വലിയൊരു സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലം മാറ്റം,കണ്ണൂരിലെയും കാസർകോട്ടെയും സർക്കാർ ജീവനക്കാരുടെ മരണത്തിൽ ആരോപണവുമായി പ്രതിപക്ഷം

കണ്ണൂരിലെയും കാസർകോട്ടെയും സർക്കാർ ജീവനക്കാരുടെ മരണത്തിൽ ആരോപണവുമായി പ്രതിപക്ഷം. രണ്ട് മരണത്തിനും കാരണം മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലം മാറ്റമാണെന്ന ആരോപണവുമായി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഭരണം മാറിയാൽ സ്ഥലം മാറ്റം ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും NGO അസോസിയേഷൻ്റെ സ്ഥലം മാറ്റ ശുപാർശ കത്തിനെയുമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത ആത്മഹത്യ ചെയ്യാൻ കാരണം സ്ഥലംമാറ്റം മൂലമുള്ള ഓഫിസിലെ ഒറ്റപ്പെടൽ കൊണ്ടാണെന്നാണ് ആരോപണം. ഇന്ന് രാവിലെ സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെയുള്ള യോഗത്തിൽ സംസാരിക്കവേയാണ് ചൊക്ലിയിലെ ഹെൽത്ത് ഇൻസപെക്ടർ ദീപലേഖ കുഴഞ്ഞു വീണ് മരിച്ചത്. രണ്ട് മരണത്തിനും കാരണം സ്ഥലം മാറ്റമാണെന്ന് പ്രതിപക്ഷമാരോപിക്കുന്നു.
സർക്കാർ അനുകൂല സംഘടനകളുടെയും സർക്കാരിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ പോലും നഷ്ടപ്പെടുന്നുവെന്നും ഇത് ഭീതിജനകമായ സാഹചര്യമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സർക്കാർ ജീവനക്കാരെ കൊലയ്ക്ക് കൊടുക്കുന്ന ട്രാൻസ്ഫർ ആണ് ഇപ്പോൾ നടക്കുന്നതെന്നും മാനദണ്ഡം ഇല്ലാതെയാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജൻ

എന്നാല്‍ കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് ദീപലേഖയുടെ കുടുംബത്തിൻ്റെ നിലപാട്.

കോൺഗ്രസ്‌ പ്രവർത്തകർ MDMA യുമായി പിടിയിലായി, സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

കാസർഗോഡ്. കോൺഗ്രസ്‌ പ്രവർത്തകർ 130 ഗ്രാം MDMA യുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പോലിസ്.

നിലവിൽ പിടികൂടിയ MDMA യ്ക്ക് പുറമെ 350 ഗ്രാം MDMA കൂടി സംഘം ബംഗ്ലൂരുവിൽ നിന്ന് കടത്തിയിട്ടുണ്ട് എന്ന് പോലിസ് കണ്ടെത്തി.200 ഗ്രാം മലപ്പുറത്തും 150 ഗ്രാം കണ്ണുരും വിതരണം ചെയ്തിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ. അബ്ദുൽ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് പിടിയിലായത്.
സംഘം നിരവധി തവണ കേരളത്തിലേക്ക് ലഹരി കടത്തിയിട്ടുണ്ട് എന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.നിലവിൽ പിടിയിലായ പെരുമ്പാവൂർ സ്വദേശികളെ കൂടാതെ കൂടുതൽ പേർ സംഘത്തിന്റെ ഭാഗമാണ് എന്നാണ് പോലീസിന്റെ നിഗമനം.കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

പിടിയിലായ കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങളും ബന്ധങ്ങളും വഴിവിട്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.പിടിയിലായവരെ ഉടനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

യൂണിഫോം കോഡിൻ്റെ ലംഘനം, കറുത്ത ബാഡ്ജ് യൂണിഫോമിൽ ധരിച്ച എഎംവിമാർക്ക് മെമ്മോ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിൽ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണർ. കറുത്ത ബാഡ്ജ് യൂണിഫോമിൽ ധരിച്ച എഎംവിമാർക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിൻ്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത​ കമ്മീഷണറുടെ നടപടി. മുന്നറിയിപ്പിൽ എംവിമാരെ ഒഴിവാക്കി. അതേസമയം, എന്ത് ചട്ടലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്. ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.

പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉ​ദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയല്ല, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്

എം ഷൗക്കത്ത് മൈനാഗപ്പള്ളിയുടെ നിറസാന്നിദ്ധ്യം, ഉല്ലാസ് കോവൂർ

ശാസ്താംകോട്ട. കോൺഗ്രസ്സ് മൈനാഗപ്പള്ളികിഴക്ക്മണ്ഡലം ജനറൽ സെക്രട്ടറിയും വില്ലേജ് ആഫീസ് ജീവനക്കാരനുമായിരുന്ന എം.ഷൗക്കത്ത് മൈനാഗപ്പള്ളിയിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ഉദ്യോഗ മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു വെന്ന് ഉല്ലാസ് കോവൂർ എം.എൽ.എ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി കുറ്റിയിൽ മുക്കിൽ നടത്തിയ എം.ഷൗക്കത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അനുസ്മരണ പ്രഭാഷണം നടത്തി. തുണ്ടിൽനൗഷാദ് (ഡി.സി.സി ജനറൽ സെക്രട്ടറി)അഡ്വ. അൻസർ ഷാഫി(സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്ത് അംഗം ജോസ് മത്തായി( ഗ്രാമ പഞ്ചായത്ത് അംഗം),എ.എ. റഷീദ്(സി.പി.ഐ ഏരിയാ കമ്മിറ്റി അംഗം), സിറാജ് കുളങ്ങരതറ (കേരള കോൺഗ്രസ്സ് (എം),വിദ്യാരംഭംജയകുമാർ, രവി വയലിത്തറ, അഡ്വ. ആർ.പ്രകാശ് (ബി.ജെ.പി )അഡ്വ.എ.നൗഷാദ്, സുരേഷ് പുത്തൻ മഠത്തിൽ,മഠത്തിൽ സുബയർ കുട്ടി,ജലാൽ മൈനാഗപള്ളി,നവാസ് കുറ്റിയിൽ, അൻസാരി, ലത്തീഫ്, ഫിലിപ്പ്കുട്ടി, മണിലാൽ വല്യത്ത്, സുനിൽ ബേബി, സരസമ്മ തുടങ്ങിയവർ പ്രസംഗിച്ചു

ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ 11 മുതൽ

ശാസ്താംകോട്ട:ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിംഗ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് ആഗസ്റ്റ് 11 മുതൽ സ്പോട്ട് അഡ്മിഷൻ ആരംഭിക്കുന്നു.താൽപ്പര്യമുള്ള വിദ്യാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾക്ക്: 9443474555,8281801579.

ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്, മുമ്പ് നിശ്ചയിച്ചതുപോലെ നടക്കും

തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.

നിലവിലെ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഓണപ്പരീക്ഷ മാറ്റിവെക്കണമെന്ന് നിരവദി അഭ്യര്‍ത്ഥനകള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഈ മാസം 13 മുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റണമെന്നാണ് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. സെന്‍സസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാല്‍ പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എംഡിഎംഎ പണമിടപാട് കേസ്: നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വടകര: എംഡിഎംഎ പണമിടപാട് കേസില്‍ റിമാന്‍ഡിലുള്ള പേരാമ്പ്ര ബിആര്‍സിയിലെ ട്രെയ്നര്‍ ആവള കുട്ടോത്ത് സ്വദേശിനി നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസിലെ മുഴുവന്‍ പ്രതികളും ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിലവില്‍ മൂന്ന് അധ്യാപികമാര്‍ അടക്കം അഞ്ച് പേരാണ് റിമാന്‍ഡിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവുകയാണ്.
ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍വിട്ട രണ്ടാം പ്രതി കീര്‍ത്തനയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കീര്‍ത്തന നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രണ്ട് പേരില്‍ നിന്നും ചോദിച്ചറിയുന്നതിലൂടെ എംഡിഎംഎ കേസന്വേഷണം കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രതികളായ കാവ്യയും കീര്‍ത്തനയും നീഷ്മയും ഉറ്റ സുഹൃത്തുക്കളാണ്. നീഷ്മയുടെ വീട്ടില്‍ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. പണം ലഭിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. കേസിലെ മറ്റ് പ്രതികള്‍ സംസ്ഥാനത്തിന് പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു.

ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി നടപടി.

ഡല്‍ഹി ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് ടിജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.

ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടി ജി മോഹന്‍ ദാസ് നടത്തിയത് ഹീനമായ പരാമര്‍ശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വിഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്‌ഐആര്‍.