Home Blog Page 11

വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത്

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് കേസെടുത്തു. 5 വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുള്ളത്. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിൽ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടി

പ്രത്യേക ലേഖകന്‍

ടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടിയാണ് കോവൂര്‍ കുഞ്ഞുമോന്‍. വീട്ടുടമ തന്നെ വെള്ളവും വളവും സംരക്ഷണവും നല്‍കും. മതിലിനുവെളിയിലാണെന്നുമാത്രം. എന്നാലോ ആരെങ്കിലും നശിപ്പിക്കാന്‍ വന്നാല്‍ ഉടമ ചൂടാകും.


കുഞ്ഞുമോനെ അങ്ങനെ പിഴുതുകളയാനാവില്ല ആര്‍ക്കും ഇക്കാലത്തിനിടെ മതിലില്‍ വേരുകള്‍ആഴ്ത്തി
അതില്‍ പുറത്തേക്കു പൂത്തുല്ലസിച്ചു നില്‍ക്കുന്ന കുഞ്ഞുമോന് ഒരു പരിഭവവുമില്ല താനും. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ആര്‍എസ്പി യുഡിഎഫിനൊപ്പം പോകുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല കോവൂര്‍ കുഞ്ഞുമോന്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുമെന്നും ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും. എന്നാല്‍ കുഞ്ഞുമോന്‍ ഇടതുപക്ഷത്തുനിന്ന് മാനം കാത്തതിനാല്‍ മിക്കവാറും മന്ത്രിയാകുമെന്നും അല്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കറെങ്കിലുമാകുമെന്നും പലരും പ്രതീക്ഷിച്ചു.

മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ കുഞ്ഞുമോനെ സ്വീകരിച്ചപ്പോൾ

എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഈ പിണക്കം മൂലം കുഞ്ഞുമോന്‍ ഇടതു മമത ഉപേക്ഷിക്കുമെന്ന കരുതിയവര്‍ക്ക് തെറ്റി. കുഞ്ഞുമോന്‍ അത് മറ്റൊരു നേട്ടമാക്കിമാറ്റി. ഇക്കാരണത്താല്‍ ഇടതുനേതാക്കള്‍ ഒരുവിധ അലട്ടലുമായും കുഞ്ഞുമോനെ സമീപിച്ചില്ല. ആരോടും മറുപടി പറയേണ്ട.

പുതിയ പാര്‍ട്ടി എന്നതിനാല്‍ ചട്ടക്കൂടുണ്ടാക്കാനും ശക്തി വര്‍ദ്ധിപ്പിക്കാനും കുഞ്ഞുമോനോടു ചേര്‍ന്നവര്‍ക്കുമുണ്ടായില്ല ഗുണം. അവര്‍ പലതും പ്രതീക്ഷിച്ചു. ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍, അംഗം, പി എസ് സി അംഗം ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. കുഞ്ഞുമോന്‍ ആരെയും കേട്ടില്ല. എന്നാല്‍ കുന്നത്തൂരിലെ എല്ലാ കാര്യങ്ങളിലും തന്നാലാവും വിധം ഇടപെട്ടുപോന്നു. കല്യാണങ്ങള്‍ മരണങ്ങള്‍ ഉല്‍സവാഘോഷങ്ങള്‍ പള്ളിപ്പെരുനാളുകള്‍ എല്ലാം കുഞ്ഞുമോന്‍ സാന്നിധ്യം ഉറപ്പാക്കി.


കുഞ്ഞുമോനെപ്പോലെതന്നെയാണ് കുന്നത്തൂരിലെ ജനങ്ങളും എന്നതാണ് ഇടതുമുന്നണിയുടെ സന്തോഷം, അമിത മോഹങ്ങളില്ല. എന്തെങ്കിലും തന്നേ തീരൂ എന്നമട്ടില്‍ ഒച്ചയുണ്ടാക്കിയത് ഭരണിക്കാവിലെ ബസ് സ്‌റ്റോപ്പ് പുനസ്ഥാപനവും കുന്നത്തൂരിലെ സീറ്റുംമാത്രം. ഇത്ര ലളിത മനസ്‌കനായ ഒരു എംഎല്‍എയുടെ സീറ്റു പിടിച്ചുവാങ്ങി സ്വന്തമാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കാത്തതുതന്നെ അദ്ദേഹത്തിന്റെ ഉദാരമനസ്ഥിതി വെളിപ്പെടുത്തുന്നു.


തടാകം കാമുകിയായിത്തന്നെ തുടരുകയാണ്. പുതിയ ഒരു പദ്ധതിയും വന്നില്ല സ്ഥാപനങ്ങളും, കുന്നത്തൂരിനോട് പാലങ്ങള്‍ക്കും അയിത്തമാണ് ഇക്കരെ തൊട്ടില്ല. താലൂക്കാശുപത്രി പണി തീര്‍ക്കാത്തത്ിന് എംഎല്‍എ എന്തുപിഴച്ചു. റോഡുകള്‍ വന്നത് കേരളത്തിലെല്ലായിടത്തെയും പോലെ എന്നു പറയുന്നവര്‍ ഗണേശന്റെയും മുകേഷിന്റെയും മണ്ഡലത്തില്‍ തകര്‍ന്നു കിടക്കുന്ന നഗര റോഡുകള്‍ ഉണ്ട് എന്നറിയുക.

പരമാവധി ആളെതിരിച്ചറിയുക, തോളില്‍ തട്ടുക എന്തു പരിഭവവും പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസുകാണിക്കുക അത്രയും മതി കുന്നത്തൂരിനെങ്കില്‍ കുഞ്ഞുമോന്‍. ടോര്‍ച്ച് മിന്നിച്ചു വരുന്നുണ്ട്. വലിയ ഇരുട്ടില്‍ ഗ്രൂപ്പ്ുപോരുള്ള കോണ്‍ഗ്രസുകാര്‍ പോലും ഇയാംപാറ്റകളെപ്പോലെ ഈ വെട്ടം തേടിയെത്തുമെന്ന് ആറാമൂഴം തേടുന്ന കുഞ്ഞുമോനറിയാം.

ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡൽഹി: ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം കിർസൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനും വില രേഖപ്പെടുത്താനും ബാങ്കുകൾക്ക് അനുമതിയില്ല. ഈ നിയന്ത്രണം നിലവിലുള്ളതിനാൽ ലോക്കറിലെ വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അസാദ്ധ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വസ്തുക്കൾ വെവ്വേറെ നഷ്ടപരിഹാരം നൽകുന്നത് സാദ്ധ്യമല്ല. അതിനാൽ ലോക്കർ തകർക്കപ്പെടുകയോ മറ്റെന്തെങ്കിലും തരത്തിൽ നഷ്ടം വരികയോ ചെയ്താൽ 100 മടങ്ങ് തുക നൽകാനാണ് തീരുമാനമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഹോം വോട്ടിം​ഗ്; ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയത് 10,922 വോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം വോട്ടിംഗിന് തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഹോം വോട്ടിംഗ് രാത്രി എട്ട് വരെ തുടർന്നു. പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് സംസ്ഥാനത്ത് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. ഇന്നലെ മാത്രം 10,922 പേർ ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.


കമീഷന്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു. സംസ്ഥാനത്ത് 2,07,757 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് കരുതുന്നത്.


നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം എത്തിയാണ് ഹോം വോട്ടിംഗ് രേഖപ്പെടുത്തുന്നത്. വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.

ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം

പതാരം :കുന്നത്തുരിലെ യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറി പ.കെ രവി ഫ്ലാഗ്ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീശാന്ത് അധ്യക്ഷത വഹിച്ചു.


ഡി.സി.സി അംഗം സരസ്വതിഅമ്മ, യു.ഡി.ഫ് ചെയർമാൻ എസ്.സുഭാഷ്,ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഇഞ്ചക്കാട് അജയകുമാർ, ബി. ശ്രീകുമാർ, കൊമ്പിപ്പിള്ളിൽ സന്തോഷ്‌,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ രമേശ്‌,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സന്ദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ വിളയിൽ ജി. അനുകൃഷ്ണൻ, ആനന്ദ് കണ്ണൻങ്കര,അൻവർ പുത്തൻപുരയിൽ അരുൺകുമാർ,കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിജു രാജൻ, ബാബു മംഗലത്ത്, പ്രേംകുമാർ എന്നിവർ നേതൃത്വം കൊടുത്തു.

പൊലീസിനുനേരെ മയക്കുമരുന്നു മാഫിയ ആക്രമണം

മാന്നാര്‍. പോലീസുകാരെയും മയക്കുമരുന്ന് മാഫിയ ആക്രമിച്ചു. മാന്നാർ പെരിങ്ങലപ്പുറം ക്ഷേത്ര ഉത്സവത്തിന് ഇടയിലാണ് സംഭവം. അക്രമത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ജീപ്പിന് നേരെയും അക്രമണം

മാന്നാർ സ്റ്റേഷനിലെ സിപിഒ വിനീതാനാണ് മർദ്ദനമേറ്റത്.

also read:

രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ

കോട്ടയം പുതുപ്പള്ളിയില്‍ സൈക്കിളില്‍ വോട്ടുതേടി രാഹുല്‍ ഗാന്ധി

കണ്ണൂര്‍. രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ, രാവിലെ 10.30 ന് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തും. കണ്ണൂർ പോലീസ് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. ജില്ലയിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളും പൊതുസമ്മേളനത്തിൽ പങ്കെടുക്കും

കെ സി വേണുഗോപാൽ, സണ്ണി ജോസഫ് കെ സുധാകരൻ, ദീപ ദാസ് മുൻഷി എന്നിവരും പരിപാടി പങ്കെടുക്കും. കോഴിക്കോട് ജില്ലയിലെ പ്രചരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും

also read:

എഫ് സി ആർ എ ഭേദഗതി ,നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ

കൊച്ചി.എഫ് സി ആർ എ ഭേദഗതി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭകള്‍. ഭേദഗതി പിൻവലിക്കണം. ഇല്ലെങ്കിൽ ബിജെപിയുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ട. കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് മെത്രാന്മാർ ഇന്നലെ പരസ്പരം ഓൺലൈൻ ചർച്ച ചെയ്തു. പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണുന്നതും ചർച്ചയിൽ

പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങി സീറോ മലബാർ സഭ.ലാറ്റിൻ കാത്തലിക് സഭയും മലങ്കര കാത്തലിക് സഭയും പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കും.ഭേദഗതി ക്രൈസ്തവസഭയുടെ അസ്ഥിവാരം തോണ്ടുന്നതെന്ന് വിലയിരുത്തൽ..

ഭേദഗതിയിലെ ചില ചട്ടങ്ങൾ സഭയുടെ വളർച്ചയെ നശിപ്പിക്കും. പ്രധാനമന്ത്രിക്ക് പ്രതിഷേധം അറിയിക്കാൻ സന്യാസി സന്യാസിനി സഭകൾക്ക് മെത്രാന്മാരുടെ നിർദ്ദേശം.ഭേദഗതി പിൻവലിക്കണം എന്ന നിലപാടിൽ ഏകസ്വരം
ഓർത്തഡോക്സ് സഭകൾ അടക്കം പ്രതിഷേധത്തിൽ അടിയന്തരയോഗം ചേരാൻ ഒരുങ്ങി കെ സിബിസി
ഇന്ന് വൈകിട്ട് യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തും.
നോർത്ത് ഇന്ത്യയിലെ മുഴുവൻ മിഷനറി പ്രവർത്തനങ്ങളെയും ഇത് ബാധിക്കും എന്ന് പ്രാഥമിക വിലയിരുത്തൽ

പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം.പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്. ഇത്തവണ SDPI പിന്തുണ ഒരു മുന്നണിക്ക് ആയിരിക്കുമെന്ന് CPA ലത്തീഫ് . മണ്ഡലങ്ങൾ നോക്കിയുള്ള പിന്തുണ ഇത്തവണയില്ല. ഒരു മുന്നണിയെ പിന്തുണക്കാനാണ് തീരുമാനം

നേമത്ത് പിന്തുണ LDF സ്ഥാനാർത്ഥിക്ക് എന്നും സിപിഎ ലത്തീഫ്. സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നത് വിഷയാധിഷ്ഠിതമായി. എല്ലാ സർക്കാരുകളെയും വിമർശിക്കേണ്ടി വരാറുണ്ട്. LDF പൂർണമായും പരാജയം ആണെന്ന് അത് കൊണ്ട് പറയാൻ കഴിയില്ല. ആരെ എങ്കിലും വിമർശിക്കുന്നത് പിന്നീട് അവരെ പിന്തുണക്കുന്നതിന് തടസ്സമില്ലന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.

also read:

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം UDF നേതാക്കൾ അവഹേളിച്ചന്നും വിമർശനം. SDPI പിന്തുണയിൽ വിജയിച്ച കോണ്ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വിഡി സതീശൻ ആവശ്യപ്പെട്ടാണ് രാജിവെച്ചത്. ജനാധിപത്യത്തിൽ വോട്ട് വാങ്ങേണ്ട എന്ന് പറഞ്ഞത് അശ്ലീലമാണ്. ഈ വിഷയം SDPI കണക്കിലെടുക്കും

സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത് മറ്റ് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ. പത്രിക പിൻവലിക്കാൻ
സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് സിപിഎ ലത്തീഫ്. സ്വാധീന മേഖലകളിൽ സ്ഥാനാർത്ഥിയില്ലാത്തതിൽ വിചിത്ര വിശദീകരണവുമായി SDPI നേതൃത്വം. മറ്റ് മണ്ഡലങ്ങളിൽ കൂടി വോട്ട് വർധിപ്പിക്കാനാണ് വോട്ട് കൂടുതലുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഒഴിവാക്കിയതെന്ന് മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളിലൊന്നും SDPI ക്ക് സ്ഥാനാർഥികളില്ല

തദ്ദേശത്തിൽ നേട്ടം ഉണ്ടാക്കിയ മേഖലയിലും SDPI സ്ഥാനാർത്ഥികളില്ല. SDPI സ്ഥാനാർത്ഥികളെ ഒഴിവാക്കിയത് ഡീലിന്റെ ഭാഗമെന്ന് ആരോപണം ശക്തം

ഏതു ഫണ്ടാണ് കൊള്ളയടിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം: മുഖ്യമന്ത്രി

ചവറ. കേന്ദ്ര ഫണ്ട് കേരളത്തിലെ ഇടതു സർക്കാർ കൊള്ളയടി ച്ചെന്നു പറഞ്ഞ പ്രധാനമന്ത്രി, കേന്ദ്രം തന്ന ഏതു പണത്തിന്റെ കാര്യ മാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞ അങ്ങേയറ്റം പരിഹാസ്യ മായ കാര്യങ്ങൾ ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല. ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയുടെ തിരഞ്ഞെ ടുപ്പു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ദുരന്തങ്ങൾ നേരിട്ടപ്പോൾ പോലും സഹായിച്ചില്ല. മുണ്ട ക്കൈ, ചൂരൽമല ദുരന്തത്തിൽ എല്ലാവരും പ്രതീക്ഷിച്ചു സഹായം ലഭി ക്കുമെന്ന് പ്രധാനമന്ത്രിയടക്കം ദുരന്ത മേഖല സന്ദർശിച്ചിട്ടും ഒരു സഹായവും നൽകാൻ തയാറായില്ല. സംസ്‌ഥാനം വികസന കാര്യ ങ്ങൾക്കു കടമെടുക്കുമ്പോൾ കേന്ദ്രം അതിനു പരിധി നിശ്ചയിച്ചു. എല്ലാ കാര്യങ്ങളിലും അവഗണനയായപ്പോൾ പ്രധാനമന്ത്രിയെയും മറ്റു കേന്ദ്ര മന്ത്രിമാരെയും പലതവണ കണ്ടെങ്കിലും നടപടിയില്ല.

also read:

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന ആർഎ -സ്എസിനെയും കേരളം സ്വീകരിക്കുന്നില്ലെന്നതാണ് സംസ്ഥാനത്തി എൻ്റെ അയോഗ്യത മതനിരപേക്ഷതയുടെ വിളനിലമായത് കൊണ്ടാണ് =അവരെ കേരളം സ്വീകരിക്കാത്തത്. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് ഭരണം കൊണ്ടാണ് കേരള ത്തിൽ അഴിമതി ഇല്ലാതായതെന്നും മുഖ്യമന്ത്രി പറഞ്ഞു.