26.2 C
Kollam
Friday 9th October, 2026 | 10:44:21 PM
Home Lifestyle Entertainment തമിഴിലെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം ‘തായ്കിഴവി’ ഒടിടിയിലേക്ക്…

തമിഴിലെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം ‘തായ്കിഴവി’ ഒടിടിയിലേക്ക്…

തമിഴിലെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ‘തായ്കിഴവി’ ഒടിടിയിലേക്ക്. രാധിക ശരത്കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 60 കോടി എന്ന നെറ്റ് കളക്ഷന്‍ കരസ്ഥമാക്കിയിരുന്നു.
നടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച് ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് ‘തായ്കിഴവി’. തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത്.

Also Read:

വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് തായ്കിഴവി ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ 82 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് മൊത്തം 61 കോടിയാണ് ചിത്രം നേടിയത്. ഏകദേശം 9 കോടി മുതല്‍ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിര്‍മ്മാണച്ചെലവ്. ഏപ്രില്‍ 10 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. തിയറ്ററില്‍ വമ്പന്‍ ഹിറ്റായ സിനിമ ഒടിടിയിലും അതേ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ അമ്പരപ്പിക്കുകയാണ്. ചിത്രത്തില്‍ 70 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.