അനെർട്ടിൽ 40 ഒഴിവ്: ഓൺലൈൻ ആയി അപേക്ഷിക്കാം ജൂൺ 29 വരെ

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജിയിൽ(ANERT) 40 കരാർ ഒഴിവ്. ഹെഡ് ഓഫിസിലും ജില്ലാ ഓഫിസുകളിലുമാണു നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 29 വരെ.

∙പ്രോജക്ട് എൻജിനീയർ: എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എനർജി സിസ്റ്റംസ്/പവർ സിസ്റ്റംസ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റിന്യൂവബിൾ എനർജി/എനർജി മാനേജ്മെന്റ് എൻജിനീയറിങ്), രണ്ടു വർഷ പരിചയം; 35,000.

∙അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ: സിഎ ഇന്റർ/സിഎംഎ ഇന്റർ, 1 വർഷ പരിചയം; 30,000.

∙അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ: ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ്), 3 വർഷ പരിചയം; 25,000.

∙പ്രോജക്ട് അസിസ്റ്റന്റ് (ഐടി): ബിടെക് (സിഎസ്/ഐടി), 1 വർഷ പരിചയം; 23,000.

∙ടെക്നിക്കൽ അസിസ്റ്റന്റ്: ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനീയറിങ്), 3 വർഷ പരിചയം. അല്ലെങ്കിൽ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ്), 1 വർഷ പരിചയം; 20,000.

പ്രായപരിധി: പ്രോജക്ട് എൻജിനീയർ-40. മറ്റുള്ളവയിൽ-35. www.cmdkerala.net

Advertisement