Home Lifestyle Jobs ഇന്ത്യൻ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ, അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ, അപേക്ഷ ക്ഷണിച്ചു

Advertisement

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം.

ശമ്പളം
അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ-III) 85,920-1,05,280 രൂപ.

തസ്തികതിരിച്ചുള്ള യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാൻ indianbank.bank.in/career വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.

Advertisement