ട്രെയിന്റെ ജനൽ കമ്പിയിൽ കയറി സാഹസികത; ചെന്നൈയിൽ 19കാരന് ദാരുണാന്ത്യം

ചെന്നൈ:
ഓടുന്ന ട്രെയിനിൽ നിന്നും വീണ് ചെന്നൈയിൽ 19കാരനായ വിദ്യാർഥി മരിച്ചു. തിരുവിലങ്ങാട് പ്രസിഡൻസി കോളജ് വിദ്യാർഥി നീതി ദേവനാണ് മരിച്ചത്. ട്രെയിന്റെ ജനൽ കമ്പിയിൽ കയറി സാഹസികമായി നിന്നുകൊണ്ടാണ് വിദ്യാർഥി യാത്ര ചെയ്തത്. 
ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ദക്ഷിണ റെയിൽവേ അനുശോചനമറിയിച്ചു. സംഭവത്തെ ഓർമപ്പെടുത്തലായി കാണണമെന്നും ട്രെയിനിൽ നിന്നുകൊണ്ടുള്ള സാഹസിക യാത്ര ഒഴിവാക്കണമെന്നും ഡിവിഷണൽ മാനേജർ അറിയിച്ചു. 
അപകടത്തിന് മുൻപ് വിദ്യാർഥി സുഹൃത്തുക്കൾക്കൊപ്പം ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിൽ നിന്നും ജനൽ കമ്പിയിൽ ചവിട്ടിയും സാഹസികത കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Advertisement