ലാല്‍ സലാം സിനിമയില്‍ രജനികാന്ത് ഒരോ മിനിട്ടിനും വാങ്ങിയത് ഒരോ കോടി… 40 മിനിട്ടിന് 40 കോടി

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം സിനിമയില്‍ 40 മിനിട്ട് നേരം അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട രജനികാന്ത് ഒരോ മിനിട്ടിനും വാങ്ങിയത് ഒരോ കോടിവീതം. അങ്ങനെ 40 മിനിട്ടിന് 40 കോടി. ജയിലര്‍ സിനിമയില്‍ രജനികാന്തിന്റെ പ്രതിഫലം 100 കോടി രൂപയായിരുന്നു.
ആദ്യപകുതിയിലും രണ്ടാം പകുതിയിലും രജനികാന്തിന്റെ മൊയ്തീന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. സ്പോര്‍ട്സ് ഡ്രാമയായ ചിത്രത്തില്‍ വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് നായകന്‍മാര്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ചിത്രം ഇന്നലെ തിയേറ്ററുകളില്‍ എത്തി. എ.ആര്‍. റഹ്മാനാണ് സംഗീതം.

Advertisement