സൂപ്പര്‍താരം രജനീകാന്ത് വീണ്ടും മുത്തച്ഛനായി

സൂപ്പര്‍താരം രജനീകാന്ത് വീണ്ടും മുത്തച്ഛനായി. ഇളയ മകള്‍ സൗന്ദര്യയ്ക്കും ഭര്‍ത്താവ് വിശാകന്‍ വണങ്കമുടിക്കും ഇന്നലെയാണ് ആണ്‍ കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. ദൈവകൃപയിലും മാതാപിതാക്കളുടെ അനുഗ്രഹത്തിലും വിശാഖനും വേദും ഞാനും വേദിന്റെ കുഞ്ഞനുജനെ സ്വാഗതം ചെയ്തു. എന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയായിലൂടെ പങ്കുവച്ചിരിക്കുന്നത്. വീര്‍ രജനീകാന്ത് വണങ്കമുടി എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും സൗന്ദര്യ അറിയിച്ചു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
സൗന്ദര്യയും വിശാഖനും 2019-ലാണ് വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സൗന്ദര്യയുടേയും വിശാഖന്റേയും ആദ്യത്തെ കുഞ്ഞാണ് വീര്‍. വ്യവസായി അശ്വിനെയാണ് സൗന്ദര്യ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ കുട്ടിയാണ് മൂത്തമകന്‍ വേദ്.

Advertisement