കരിക്ക് വെബ് സീരിസ് താരമായ സ്നേഹ ബാബു വിവാഹിതയായി

കരിക്ക് വെബ് സീരിസുകളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്നേഹയും എത്തിയിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്നേഹ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ എത്തിയിരുന്നു.

Advertisement