നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്…. സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്

നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Advertisement