പന്നി ശല്യം കുരുന്നുകളുടെ കൃഷിക്കൂട്ടത്തിലേക്കും. നെടിയവിള എൽ പി എസിലെ അടുക്കളത്തോട്ടം നശിപ്പിച്ചു

Advertisement

കുന്നത്തൂര്‍ . പന്നി ശല്യം കുരുന്നുകളുടെ കൃഷിക്കൂട്ടത്തിലേക്കും. നെടിയവിള എൽ .പി .എസ്സിലെ അടുക്കളേത്തോട്ടം നശിപ്പിച്ചു

ഗവൺമെന്റ് എൽപിഎസ് നെടിയവിളയിലെ കുട്ടികളുടെ കൃഷിത്തോട്ടത്തിൽ കഴിഞ്ഞദിവസം കാട്ടുപന്നികൾ വ്യാപകമായ നാശം വിതച്ചു. മികച്ച രീതിയിൽ വളർന്നുവന്ന 12 വാഴകളും മറ്റു കൃഷികളും പന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു.

സംസ്ഥാന കൃഷിമന്ത്രിയുടെ പോലും പ്രശംസയ്ക്ക് പാത്രമായ ഈ കൃഷിത്തോട്ടത്തിൽ ഉണ്ടായ നാശനഷ്ടത്തിൽ കുട്ടികളോടൊപ്പം നാട്ടുകാരും ദുഖിതരാണ്. കുട്ടികളോടും അധ്യാപകരോടും കൃഷി ഉദ്യോഗസ്ഥരോടും എസ്എംസി കമ്മിറ്റി അംഗങ്ങളോടും ഒപ്പം ഡയറ്റ് ലെക്ചർർ ബാലചന്ദ്രനും കൃഷിത്തോട്ടം സന്ദർശിച്ചു
മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. അടിയന്തരമായി ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു

Advertisement