മീനാക്ഷി ചൂടിലാണ്,ചൂടില്‍നിന്നും ചൂടിലേക്ക് ഒരു പാവം പെണ്‍കുട്ടി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള കുട്ടി അവതാരക ആരെന്നു ചോദിച്ചാല്‍ വേറേ മറുപടിയില്ല. യൗവനത്തിലേക്കു കടക്കുമ്‌പോഴും മീനാക്ഷിക്ക് ഒപ്പമാണ് ആരാധകര്‍. ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് മീനാക്ഷി. ടെലിവിഷന്‍ ഷോയില്‍ അവതാരകയായും നടിയായും തിളങ്ങുന്ന മീനാക്ഷിക്ക് ഇപ്പോള്‍ പക്ഷേ വല്ലാത്ത ചൂടിലാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പരീക്ഷ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മീനാക്ഷി. പരീക്ഷയ്ക്ക് പോകാന്‍ തയാറായി ഇറങ്ങുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. യൂണിഫോം ധരിച്ച് തോളില്‍ ബാഗുമായി നില്‍ക്കുകയാണ് താരം. ”വേനല്‍ ചൂടില്‍ നിന്ന് പരീക്ഷാ ചൂടിലേക്ക് ഒരു പാവം പെണ്‍കുട്ടി.”- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുടെ പ്രവാഹമാണ്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മീനാക്ഷി തന്റെ നിലവാരം നിലനിര്‍ത്തുന്നുണ്ട്.. എസ്എസ്എല്‍സി പരീക്ഷയില്‍ മീനാക്ഷി അനൂപ് ഒന്‍പത് വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.

Advertisement