പോളണ്ട് അന്താരാഷ്ട്ര ചലചിത്രമേളയില്‍ യുവ മലയാളി ഛായാഗ്രാഹകന്റെ ചിത്രം പ്രദര്‍ശനത്തിന്

മികച്ച ചായാഗ്രാഹകരെ ലക്ഷ്യമിടുന്ന പോളണ്ട് അന്താരാഷ്ട്ര ചലചിത്രമേളയില്‍ യുവ മലയാളി ഛായാഗ്രാഹകന്റെ ചിത്രം പ്രദര്‍ശനത്തിന്.
യുവ മലയാളി ഛായാഗ്രാഹകന്‍ അനന്തകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ടെയില്‍സ് ഓഫ് മെന്‍’ എന്ന ചിത്രമാണ് പോളണ്ട് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.
മികച്ച ഛായാഗ്രാഹകരെ ഉദ്ദേശിച്ചുള്ള ചലച്ചിത്ര മേള ആണ് കാമറ ഇമേജ് ഫെസ്റ്റിവല്‍. 104 രാജ്യങ്ങളില്‍ നിന്നുള്ള 1171 എന്‍ട്രികളില്‍ നിന്നാണ് അനന്തകൃഷ്ണന്റെ സിനിമ മത്സരയിനത്തില്‍ ഇടം നേടിയത്.

വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായി വലിയ മീശ വെക്കുന്നവരുടെ കഥയാണ് ‘ടെയില്‍സ് ഓഫ് മെന്‍’ എന്ന ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഹംഗേറിയന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അനന്തകൃഷ്ണന്‍ കൊല്ലം ചവറ സ്വദേശിയാണ്. റിട്ട. പഞ്ചായത്ത് സെക്രട്ടറി ബാബു വികാസിന്റെയും സുമാദേവിയുടെയും മകനായ അനന്തകൃഷ്ണന്‍ ഇപ്പോള്‍ ബെല്‍ജിയത്തിലാണ് ജോലി ചെയ്യുന്നത്. appus090@gmail.com

ഗാന്ധിഗ്രാമില്‍നിന്നും ഇന്റഗ്രേറ്റഡ് പിജി, എംജി യൂണിവേഴ്‌സിറ്റിയില്‍നിന്നും എംഫില്‍ ടിസില്‍ നിന്നും കമ്മൂണിക്കേഷനിന്‍ ഡിപ്‌ളോമ എന്നിവ നേടി. പോര്‍ച്ചുഗല്‍ ഹംഗറി ബെല്‍ജിയം എന്നിവിടങ്ങളില്‍ നിരവധി ഫ്രീലാന്‍സ് പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നുണ്ട്.
വിദേശ സംരംഭകരുമായി ഇന്ത്യയില്‍ ചെയ്ത ഷാഡോ ഓഫ് ഗാന്ധി എന്ന ഡോക്യുമെന്ററി പുറത്തുവരാനുണ്ട്.

നിരവധി പ്രശസ്ത ഛായാഗ്രാഹകര്‍ ജനിച്ച രാജ്യമാണ് പോളണ്ട്. ഈ വര്‍ഷം ഫെസ്റ്റിവലിന് 104 രാജ്യങ്ങളില്‍ നിന്ന് 1171 എന്‍ട്രികളാണ് ലഭിച്ചത്. അതില്‍ എട്ട് ഫീച്ചറുകളും 16 ഹ്രസ്വ എത്നോഗ്രഫിക് ഡോക്യൂമെന്ററികളും തിരഞ്ഞെടുത്തു.

Advertisement