മകള്‍ ആത്മീയയുടെ ചോറൂണിന്റെ ചിത്രങ്ങളുമായി സീരിയല്‍ നടി സോനുസതീഷ്

Advertisement

സ്ത്രീധനം സീരിയല്‍ ഫെയിം സോനുസതീഷ് ഇവിടെയുണ്ട്. മകള്‍ ആത്മീയയുടെ ചോറൂണിന്റെ ചിത്രങ്ങളുമായാണ് താരം രംഗത്തുവന്നത്.. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

കുടുംബസമേതമുളള ചിത്രമാണ് സോനു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഭര്‍ത്താവ് അജയ്ക്കും മകള്‍ ആത്മീയയ്ക്കും ഒപ്പമുളള ഒരു ചിത്രവും മാതാപിതാക്കളുള്‍പ്പെടെയുളള മറ്റൊരു ചിത്രവുമാണുളളത്. ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ . ഓം സായി റാം ‘എന്നാണ് ഇതോടൊപ്പം കുറിച്ചത്.

ഭര്‍ത്താവ് അജയ് സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആണ്.ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകള്‍ ജനിച്ചത്. ഭര്‍ത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോള്‍ നൃത്തത്തില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നും സോനു അടുത്തിടെ പറഞ്ഞിരുന്നു. ഗര്‍ഭശേഷമുണ്ടായ ശാരീരിക മാറ്റങ്ങളെ മുന്‍നിര്‍ത്തി പരിഹസിക്കുന്നവര്‍ക്കെതിരെ സോനു രംഗത്തെത്തിയിരുന്നു.

സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സുമംഗലി ഭവ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.

Advertisement