ഹൻസികയുടെ കല്യാണം ഡിസംബറിൽ; വിവാഹ വേദി നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരം

ചെന്നൈ: തെന്നിന്ത്യൻ താരം ഹൻസിക മോട്‍വാനി വിവാഹിതയാകുന്നു. ഡിസംബറിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.

ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരിക്കും ചടങ്ങുകൾ. എന്നാൽ നടിയുടെ വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

താരവിവാഹത്തിനുള്ള ഒരുക്കങ്ങൾ കൊട്ടാരത്തിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു രാഷ്ട്രീയ നേതാവിൻറെ മകനുമായി വിവാഹം ഉടനുണ്ടാകുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക. നടി തൻറെ കാമുകിയാണെന്ന് ചിമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു.

മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷൻറെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹൻസിയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹൻസികയുടെ പുതിയ ചിത്രം.

Advertisement