കോവിഡിന് ശേഷം ബോളിവുഡില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി ബ്രഹ്മാസ്ത്ര

കോവിഡ് മഹാമാരിക്കുശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്ര. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് നൂറ് കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടി. റിലീസിനെത്തി വെറും രണ്ട് ദിവസത്തിലാണ് ചിത്രം 100 കോടി നേടിയിരിക്കുന്നത്. അവധി ദിവസം കൂടിയായതിനാല്‍ ഇന്നത്തോടെ ചിത്രം ഇരട്ടി കളക്ഷന്‍ നേടുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ദിവസത്തില്‍ തന്നെ 75 കോടി ബ്രഹ്മാസ്ത്ര നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Advertisement