മുല്ല ഭ്രാന്തെടുത്ത് പൂക്കും, ഈ ടെക്നിക് അറിഞ്ഞോളൂ

മുറ്റത്തെ മുല്ല നന്നായി പൂവിടണോ.? മുല്ല കാട് പിടിച്ചപോലെ പൂക്കാന്‍ ഇത് ചെയ്യൂ.ശുഭ്രസുന്ദരി മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും മനംമയക്കുന്ന ഗന്ധത്തെയും വെല്ലാന്‍ വേറേ ഏത് പൂവുണ്ട്.. ആധുനിക പുഷ്പങ്ങള്‍ പലതും വീട്ടുമുറ്റം കയ്യടക്കിയെങ്കിലും മുല്ലപ്പൂവിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. വ്യാവസായികമായ കൃഷിയില്‍ വലിയ ലാഭം നേടിത്തരുന്ന കൃഷി കൂടിയാണ് മുല്ല.

കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. ഒരല്‍പം കരുതല്‍ നല്‍കിയാല്‍ ദിവസവും പൂക്കള്‍ നല്‍കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ മനസ്സിനു തന്നെ സന്തോഷമാണ്.

ഒരു സൂത്രം മനസിലാക്കിയാല്‍ പിന്നെ നിങ്ങളുടെ മുല്ല കാടു പോലെ പടര്‍ന്നു പന്തലിച്ചു പൂക്കും. വീടിനുള്ളില്‍ കിട്ടുന്ന സാമഗ്രികളാണ് ഉപയോഗിക്കേണ്ടത്. മുട്ടത്തോട്, തേയിലക്കൊന്ത് എന്നിവ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക, ഇതിലേക്ക് അടുപ്പിലെ ചാരം ചേര്‍ത്ത് കഞ്ഞിവെള്ളത്തില്‍ കലക്കി എടുക്കുക ഇത് രണ്ടുദിവസം വച്ചിരുന്ന് പുളിക്കാന്‍ അനുവദിക്കാം. ഇത് നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ മതി.
നല്ല വെയില്‍, അടിസ്ഥാനമായ വളം എന്നിവ അവഗണിക്കരുത്. പൂക്കുന്ന എല്ലാ ചെടികള്‍ക്കും ഇവ പ്രധാനമാണ്.

Advertisement

1 COMMENT

Comments are closed.