സിദ്ധാർത്ഥൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കളായ രണ്ട് പ്രതികൾ കീഴടങ്ങി

വയനാട്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ കീഴടങ്ങി. എസ് എഫ് ഐ നേതാക്കളായ അമൽ ഇഹ്സാൻ, കെ അരുൺ എന്നിവരാണ് കല്പറ്റ ഡി വൈ എസ് പി ഓഫിസിലെത്തി കീഴടങ്ങിയത്. അമൽ ഇഹ്സാൻ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും, കെ അരുൺ സർവകലാശാല യൂണിയൻ പ്രസിഡന്റുമാണ്. ഇവരെ കൂടാതെ പ്രതിപട്ടികയിലുള്ള മറ്റൊരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂവരും സിദ്ധാർത്ഥിനെ മർദ്ധിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്തവരാണ്.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Advertisement