ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് തയ്യാര്‍, തിരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ . ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനാ-നിയമ സാധുതയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും സമയ ബന്ധിതമായി പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമ നിർമ്മാണം ഉണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മീഷന് സാവകാശം ആവശ്യപ്പെടില്ല. വോട്ടിംഗ് മെഷിന്റെ ലഭ്യത അടക്കം പ്രശനമാകില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ രാജീവ് കുമാർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം

Advertisement