ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം ഇന്ന്, രാജ്യവ്യാപകമായി കോണ്‍ഗ്രസ് പദയാത്രകൾ

ന്യൂഡെല്‍ഹി .വലിയ ഇടവേളയ്ക്കുശേഷം രാജ്യത്തെ ഇളക്കി മറിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികമായ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പദയാത്രകൾ സംഘടിപ്പിക്കും.രാജ്യവ്യാപകമായി 722 ജില്ലകളിലാണ് ഭാരത് ജോഡോ യാത്രകൾ നടക്കുക. മുതിർന്ന നേതാക്കൾ, എം പിമാർ, എംഎൽഎമാർ അടക്കമുള്ളവർ യാത്ര നയിക്കും.
പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാൻ, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക പ്രാധാന്യമാണ് യാത്രയ്ക്ക് നൽകിയിരിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കെ വീണ്ടും നിലനിർത്താനാണ് കോൺഗ്രസ് യാത്ര സംഘടിപ്പിച്ചത്.

Advertisement