പിതാവ് മരിച്ചെന്ന് മൂത്തമകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആദരാഞ്ജലികൾക്ക് മറുപടി നൽകി മടുത്ത് അറുപതുകാരൻ

പിതാവ് മരിച്ചെന്ന് മൂത്തമകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആദരാഞ്ജലികൾക്ക് മറുപടി നൽകി മടുത്ത് അറുപതുകാരൻ.

താൻ മരിച്ചതായി അറിയിച്ചുകൊണ്ടുള്ള മൂത്തമകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ആദ്യമൊന്നു തരിച്ചിരുന്നു. പോസ്റ്റിന് താഴെയെത്തിയ അനുശോചനങ്ങൾക്കും ആദരാഞ്ജലികൾക്കും മറുപടി നൽകാനാകാതെ കുഴഞ്ഞു. അയൽവാസികൾ നേരിട്ടെത്തി, വിദേശത്തുനിന്നടക്കം ഫോൺ കോളുകളും എത്തി. താൻ മരിച്ചിട്ടില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും ആളുകളെ അറിയിച്ച് കോൺഗ്രസ് നേതാവും പഞ്ചായത്ത് മുൻ മെമ്പറുമായ അറുപതുകാരൻ മടുത്തു.

പോലീസിൽ വിവരമറിയിക്കാനും പരാതി നൽകാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ വീട്ടുകാരുമായി ആലോചിച്ച് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മകന് മാപ്പുനൽകിയെന്നും പിതാവ് പറഞ്ഞു. കുടുംബത്തർക്കം നിലനിൽക്കുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

എന്നാൽ താനറിയാതെയാണ് ഇത്തരത്തിൽ സന്ദേശം തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രചരിച്ചതെന്ന് മകൻ പറയുന്നു.

Advertisement