ലോകകപ്പ് ഫുട്ബോള്‍ 2034; സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ

Advertisement

ലോകകപ്പ് ഫുട്ബോള്‍ 2034; സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ
2034 ലെ ലോകകപ്പ് നടത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഏഷ്യക്കും ഓഷ്യാനക്കും അവസരം നല്‍കാനുള്ള ഫിഫയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രസിഡന്റ് കല്യാണ്‍ ചൗബെ അഭിപ്രായപ്പെട്ടു.
2022 ലെ ഖത്തര്‍ ലോകകപ്പിലൂടെ ഇത്ര വലിയ ടൂര്‍ണമെന്റ് നടത്താന്‍ കഴിയുമെന്ന് ഏഷ്യന്‍ വന്‍കര തെളിയിച്ചു കഴിഞ്ഞു. ഫിഫയുടെ പുതിയ തീരുമാനം ഏഷ്യയെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. സൗദിയെ പിന്തുണക്കാനുള്ള ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു -അദ്ദേഹം പറഞ്ഞു. ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെയും അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്ലിയുടെയും കരാര്‍ നീട്ടാന്‍ എ.ഐ.എഫ്.എഫ് തീരുമാനിച്ചു. ഗാവ്ലിയെ അണ്ടര്‍-23 ടീമിന്റെ പരിശീലകനായും പ്രഖ്യാപിച്ചു. കരാര്‍ രണ്ടു വര്‍ഷത്തേക്കാണ് നീട്ടിയത്.

Advertisement