ഐഎസ്എല്ലിലും വംശീയ അധിക്ഷേപം

ഐഎസ്എല്ലിലും വംശീയ അധിക്ഷേപം. ബ്ലാസ്റ്റേഴ്‌സ് താരം എയ്ബന്‍ ദോളിങിനെ ബെംഗളൂരു താരം റയാന്‍ വില്യംസ് വംശീയമായി അധിഷേപിച്ചു എന്നാണ് ആരോപണം. ബെംഗളൂരു താരം റയാന്‍ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട രംഗത്തെത്തി. കളിയുടെ 82-ാം മിനിറ്റിലുണ്ടായ തര്‍ക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ക്ലബ്ബുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Advertisement