ഐപിഎൽ ടീമിന്റെ ഒഫീഷ്യൽ പേര് പ്രഖ്യാപിച്ച്‌ അഹമ്മദാബാദ്

മുംബൈ: ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് ടീമിന്റെ ഒഫീഷ്യൽ പേര് പ്രഖ്യാപിച്ചു. ‘അഹമ്മദാബാദ് ടൈറ്റൻസ്’ എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്.

ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിൻറെ നായകൻ. അഫ്ഗാനിസ്താൻ ഹിറ്റ് സ്പിന്നർ റാഷിദ് ഖാൻ, ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവരാണ് അഹമ്മദാബാദ് മെഗാലേലത്തിന് മുമ്പ് ടീമിലെത്തിച്ച മറ്റു രണ്ടു കളിക്കാർ.

കരിയറിലാദ്യമായാണ് ഹാർദ്ദിക് ഐപിഎല്ലിൽ ഒരു ഫ്രാഞ്ചൈസിയെ നയിക്കാനൊരുങ്ങുന്നത്. നേരത്തെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു ഹാർദ്ദിക്. മെഗാ ലേലത്തിന് മുമ്പായി താരത്തെ മുംബൈ റിലീസ് ചെയ്യുകയായിരുന്നു.

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ച്‌ ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റയയാണ്. ഗാരി കേസ്റ്റണാണ് ടീമിൻറെ ഉപദേശകനും ബാറ്റിംഗ് കോച്ചും. ഡയറക്ടറായി വിക്രം സോളങ്കിയെയും നിയമിച്ചിട്ടുണ്ട്. അതേസമയം ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്കൊപ്പം കെഎൽ രാഹുൽ.

ഐപിഎൽ 15ാം സീസണിലെ പുതിയ ടീമായ ലക്‌നൗവാണ് രാഹുലിനെ 17 കോടി രൂപക്ക് സ്വന്തമാക്കിയത്. 2018 ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് കോഹ്‍ലിയെ ടീമിൽ നിലനിർത്തിയത് 17 കോടിക്കാണ്. ഇതായിരുന്നു ഇതുവരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തുക.

Advertisement