സോണിയാ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടീസ് : 23ന് ഹാജരാകണം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വീണ്ടും നോട്ടീസ് നൽകി.

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും സാവകാശം വേണമെന്നും അവർ ആവശ്യപ്പെടുകയായിരുന്നു.

പാർട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ബുധനാഴ്ച (ജൂൺ 8ന്) ഹാജരാകണമെന്നാണ് ഇ.ഡി. നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡ് ബാധിച്ചതിനാൽ സോണിയാ ഗാന്ധി ഇ.ഡിയോട് മൂന്നാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു. ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. രാഹുൽഗാന്ധിയോട് രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യർഥന കണക്കിലെടുത്ത് 13-ന് ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണ്.

Advertisement