എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്, ലക്ഷ്മിറായി

ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പേരുകളായിരുന്നു
എംഎസ് ധോണിയുടേതും നടി റായി ലക്ഷ്മിയുടേതും. സിനിമയും ക്രിക്കറ്റും അന്ന് മാധ്യമങ്ങളള്‍ക്ക് എരിയുംപുളിയുമുള്ള നല്ല മിക്‌സ്ചര്‍ ആയി.

ധോണിയുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

2009 ലായിരുന്നു ധോണിയും റായ് ലക്ഷ്മിയും അടുക്കുന്നതും അകലുന്നതും. തന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് റായ് ലക്ഷ്മി തന്നെ പറഞ്ഞിരുന്നത്. ഒരിക്കല്‍ താരം ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു.

‘അടുത്തെങ്ങും വിട്ടു പോകാത്തൊരു കറയാണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്‌ബോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്’.

പിരിഞ്ഞുവെങ്കിലും തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ടെന്ന് റായ് ലക്ഷ്മി പറയുന്നു. ഞങ്ങള്‍ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവന്‍ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്, ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്’ എന്നും ലക്ഷ്മി പറഞ്ഞു.

Advertisement