രാജ്യത്തെ 18 യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് എണ്ണം ഉൾപ്പെടെ 22 യൂട്യൂബ് ചാനലുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്ത് ബ്ലോക്ക് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷ, പൊതു ക്രമം, വിദേശ ബന്ധങ്ങൾ എന്നിവയെ കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ ചാനലുകളാണ് നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം 2021 പ്രകാരം 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾ നിരോധിക്കുന്നത് ഇതാദ്യമാണ്.

എആർപി ന്യൂസ്, സർക്കാർ ബാബു, ഓൺലൈൻ ഖബർ, ഡിപി ന്യൂസ്, കിസാൻ തക്, ഭാരത് മൗസം, ദിൻ ഭർ കി ഖബർ, ഡിജി ഗുരുകുൽ തുടങ്ങിയ ഇന്ത്യൻ ചാനലുകളാണ് നിരോധിച്ചത്. ഗുലാം നബി മദനി, ഹഖീഖത്ത് ടിവി, ഹഖീഖത്ത് ടിവി 2.0 എന്നിവ നിരോധിച പാക് യൂട്യൂബ ചാനലുകളിൽ ഉൾപ്പെടും.

യൂട്യൂബ് ചാനലുകൾക്ക് പുറമെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാർത്താ വെബ്‌സൈറ്റും മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്.

Advertisement