ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ആദ്യമായി പാസഞ്ച‍ർ ട്രെയിൻ; ഏപ്രിൽ 2ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചർ തീവണ്ടി ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയടക്കമുള്ള പ്രമുഖർ വീഡിയോ കോൺഫറൻസിങിലൂടെ ചടങ്ങിൽ പങ്കെടുക്കും.

ജയനഗർ – കുർത്ത ക്രോസ് ബോർഡർ റെയിൽവേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയിൽവേ സർവീസായി മാറുമെന്ന് കാഠ‍്‍മണ്ഡു പോസ്റ്റ് റിപ്പോ‍ർട്ട് ചെയ്യുന്നു. 35 കിലോമീറ്റ‍ർ ദൂരം നീണ്ടുകിടക്കുന്ന ഈ സർവീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കു‍ർത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.

Advertisement