നേട്ടത്തിൽ സൂചികകൾ ക്ലോസ് ചെയ്തു; നിഫ്റ്റി 16,000 കടന്നു

മുംബൈ: മികച്ച നേട്ടത്തിൽ ചൊവ്വാഴ്ച ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതോടെ കയറ്റുമതി സാധ്യതയുള്ള മേഖലകളിലെ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾ നേട്ടമാക്കിയത്.

റിയാൽറ്റി, ഐടി, ഫാർമ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 16,000 തിരിച്ചുപിടിച്ചു.

താഴ്ന്ന നിലവാരത്തിലുള്ള ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും സൂചികകൾക്ക് നേട്ടമായി. 581.34 പോയന്റാണ് സെൻസെക്സിലെ നേട്ടം. 53,424.09ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 150.30 പോയന്റ് ഉയർന്ന് 16,013.50ലുമെത്തി. ഐഒസി, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്സ്, സിപ്ല, ടിസിഎസ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾക്ക് നഷ്ടമുണ്ടായി.

Advertisement