29.6 C
Kollam
Saturday 24th October, 2026 | 07:28:40 PM
Home News Breaking News ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ, ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി

ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ, ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി

amith sha
amith sha vyapar mahotsav

ന്യൂഡൽഹി: ന്യൂഡൽഹിയിൽ പ്രതിഷേധം കടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചർച്ച നടത്തിയത്.

Also Read: കനത്ത മഴ, റെഡ് അലേർട്ട് മുന്നറിയപ്പുള്ള 2 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു; മദ്രസ, ട്യൂഷന്‍ എന്നിവയ്ക്കും ബാധകം

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഇതുവരെ രജിസറ്റർ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ​അതേസമയം, ഈ മാസം 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതിപക്ഷം പ്രതീകാത്മകമായി ഇംപീച്ച് ചെയ്യും. പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഇന്ന് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ നേഹ ബോറ ആവർത്തിച്ചു.

ഒന്നാം തീയതി മഹാറാലി പ്രഖ്യാപിച്ച കോൺ​ഗ്രസ് സിഖ് വിഭാ​ഗക്കാരെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നവംബർ ഒന്ന് സിഖ് വിഭാ​ഗക്കാരുടെ പ്രധാനപ്പെട്ട ദിനമാണ്. അന്ന് സമരം പ്രഖ്യാപിച്ചത് സിഖുകാർക്ക് എതിരായ മനോഭാവമാണെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. ഈ സമരത്തിൽ ഇന്ത്യ സഖ്യത്തിൽ തന്നെ രാഹുലിനോട് യോജിപ്പില്ല. ഇത് സിഖുകാരുടെ വികാരത്തെ കളിയാക്കലാണെന്നും സിഖുകാരോടുള്ള കോൺഗ്രസിന്റെ വികാരം നേരത്തെയും വ്യക്തമായതാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here