29.6 C
Kollam
Saturday 24th October, 2026 | 07:27:02 PM
Home News Local പുനലൂർ–വാളക്കോട് റെയിൽവേ മേൽപ്പാലം: ടെൻഡർ ക്ഷണിച്ചു

പുനലൂർ–വാളക്കോട് റെയിൽവേ മേൽപ്പാലം: ടെൻഡർ ക്ഷണിച്ചു

ദേശീയപാത 744 പുനലൂര്‍ വാളക്കോട് റയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിനുളള ടെണ്ടര്‍ ക്ഷണിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. 30 ദിവസമാണ് ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുളള കാലയളവ്. നവംബര്‍ 23 തീയതി ടെണ്ടര്‍ തുറന്ന് സാങ്കേതികമായി വിലയിരുത്തല്‍ നടത്തും. സാങ്കേതിക യോഗ്യതാ പരിശോധനയില്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നവരുടെ സാമ്പത്തിക ബിഡ് പരിശോധിക്കും. യോഗ്യതയുളള കരാറുകാര്‍ക്ക് സാമ്പത്തിക ബിഡിന്‍റെ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കുന്നനടപടികള്‍ ആരംഭിക്കാന്‍ കോമ്പിറ്റന്‍റ് അതോറിറ്റിയോട് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച 3എ വിജ്ഞാപനം എത്രയും പെട്ടെന്ന് പുറപ്പെടുവിക്കും. ഭൂമി ഏറ്റെടുത്തുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കരാറുകാരന് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന തരത്തിലാണ് ദേശീയപാത അതോറിറ്റി ഭരണപരമായ നടപടികള്‍ ത്വരിതപ്പെടുത്തുന്നത്. വാളക്കോട് പാലത്തിന് സമീപം അപകടവും ഗതാഗതകുരുക്കും ഉണ്ടായസാഹചര്യത്തില്‍ ബ്ലാക്ക് സ്പോട്ട് ആയി കണക്കിലെടുത്ത് ദേശീയപാത അതോറിറ്റി പാലം നിര്‍മ്മിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെടുകയും നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ നിരന്തരം ഇടപെടുകയും ചെയ്തു. എം.പിയുടെ ആവശ്യപ്രകാരം ദേശീയപാത അതോറിറ്റി ഓഫ് ഇന്‍ഡ്യ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്നതിനുളള പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. നിലവിലുളള പാലത്തിന് മുകളിലൂടെ റോഡ് വീതി കൂട്ടുന്നതിനുളള നിര്‍ദ്ദേശമാണ് ആദ്യമുണ്ടായിരുന്നത്. പാലത്തിനു മുകളിലൂടെ റോഡ് നിര്‍മ്മിക്കാനുളള ഭരണാനുമതി നല്‍കുകയും പ്രവര്‍ത്തി നടപ്പാക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദഗ്ദ്ധ സമിതിയുടെ പരിശോധനയില്‍ പുതിയ റയില്‍വേ മേല്‍പ്പാലമാണ് അഭികാമ്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിലവിലെ പദ്ധതിയ്ക്ക് രൂപരേഖയുണ്ടാക്കിയത്. ദേശീയപാത അതോറിറ്റി നേരിട്ട് തന്നെ പദ്ധതി നിര്‍വ്വഹണം നടത്തണമെന്ന എം;പി യുടെ ആവശ്യപ്രകാരമാണ് ദേശീയപാത അതോറിറ്റി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here