29.6 C
Kollam
Saturday 24th October, 2026 | 07:26:50 PM
Home News Breaking News ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത. യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം. എയര്‍ ആംബുലന്‍സ് അടിയന്തിരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് ബംഗ്ലാദേശി വാര്‍ത്താ മാധ്യമമായ ബിഎസ്എസ് ന്യൂസ് ഏജന്‍സി അറിയിച്ചു.

56 വയസ്സുകാരിയായ അഞ്ജന ഭൗമിക് എന്ന രോഗിയെ കുര്‍മിറ്റോള മള്‍ട്ടികെയര്‍ സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here