കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ച് മുന്‍ ബിജെപി നേതാവ് കെ അണ്ണാമലൈ. സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കുന്നു. അതില്‍ മറുപടി കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം നടത്തിയ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡല്‍ഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെയും അണ്ണാമലൈ വിമര്‍ശിച്ചു.
സിജെപി നേതാക്കള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് നിയമവാഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിജെപിയുടെ പല പ്രതിഷേധ രീതികളോടും നടപടികളോടും യോജിപ്പില്ല. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ കാര്യത്തില്‍ ഞാന്‍ CJP-യെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ഇതിന് മറുപടി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അണ്ണാമലൈ കോയമ്പത്തൂരില്‍ പറഞ്ഞു.
കേസ് കൈകാര്യം ചെയ്ത രീതിയിലൂടെ ഡല്‍ഹി പൊലീസ് ചെയ്യുന്നത് ദോഷകരമായ കാര്യമാണ്. നേതാക്കളെ ദീര്‍ഘകാലം തടങ്കലില്‍ വെക്കുന്നത് അവരെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ എന്നും അണ്ണാമലൈ പറഞ്ഞു. നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണ്ണയ (delimitation) പ്രക്രിയയില്‍ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്ന് അണ്ണാമലൈ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Advertisement



























