28.6 C
Kollam
Saturday 3rd October, 2026 | 04:28:03 PM
Home News National തായ് മാമൻ വരുന്നു ഗോൾഡ് റിങ് സ്കീമുമായി

തായ് മാമൻ വരുന്നു ഗോൾഡ് റിങ് സ്കീമുമായി

Advertisement

ചെന്നൈ.തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ മോതിരം സമ്മാനമായി നൽകുമെന്ന വാക്ക് പാലിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി വിജയ്.. തായ് മാമൻ ഗോൾഡ് റിങ് സ്കീം എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി പ്രവർഷം 755 കോടി രൂപയാണ് സർക്കാർ മാറ്റിവെക്കുക.

എത്രയും പെട്ടന്ന് പദ്ധതി നടപ്പിലാക്കാനായി സർക്കാർ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ്. വിജയുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. പേരറിജ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.