ഡൽഹി മദ്യനയക്കേസ്: കെ കവിതയുടെ കസ്റ്റഡി നീട്ടി; മറ്റ് പ്രതികൾക്കൊപ്പം ഇ ഡി ചോദ്യം ചെയ്യും

ഡൽഹി: മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.

കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടത്. നൂറുകോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനുകൂല നടപടികൾക്കാണ് കോഴ നൽകിയത്

കെ കവിതയും അരവിന്ദ് കെജ്രിവാളും ഗൂഢാലോചന നടത്തിയെന്നും ഇഡി ആരോപിക്കുന്നു. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയാണ്. കവിതയെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Advertisement