ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞു

ദിസ്പൂര്‍.അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞു.
അയോദ്ധ്യയിലെ ചടങ്ങുകൾ പൂർത്തിയായ ശേഷമേ പ്രവേശനം അനുവദിക്കൂ എന്ന് പോലീസ്. രാഹുൽ അടക്കമുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വൈകീട്ട് മേഘാലയയിൽ പ്രവേശിക്കും.

ശ്രീമത് ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കുന്നതിൽ നിന്നാണ് രാഹുൽ ഗാന്ധിയെയും കോണ്ഗ്രസ് നെതക്കളെയും അസം പോലീസ് തടഞ്ഞത്.അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചതനുസരിച്ചു ക്ഷേത്ര സമിതി സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് ശേഷം സന്ദർശനം അനുവദിക്കാമെന്നാണ് പൊലീസിന്റെ വിശദീകരണം.
സ്ഥലം എം പി യായ ഗൌരവ് ഗോഗോയിക്ക് മാത്രം പ്രവേശം അനുവദിക്കാമെന്ന് പോലീസ് നിലപാടെടുത്തു.

തുടർന്ന് പോലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ ഏറെനേരം വാക്കേറ്റം ഉണ്ടായി.രാഹുൽ അടക്കമുള്ള നേതാക്കൾ പോലീസ് നടപടിക്കെതിരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

രാഹുലിനെ തടഞ്ഞത് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നിർദ്ദേശപ്രകാരം ആണെന്ന് കൊണ്ഗ്രെസ്സ് ആരോപിച്ചു.

രവ് ഗോഗോയ് ദർശനം നടത്തി പ്രസാദവുമായി എത്തിയതോടെ യാത്രയുമായി മുന്നോട്ടു പോകാൻ രാഹുൽ തീരുമാനിച്ചു

ജോരാബത് അതിർത്തി വഴി ഭാരത്‌ ജോഡോ യാത്ര ഇന്ന് മേഘാലയയിൽ പേവേശിക്കും.

Advertisement