കടുവയെ പീഡിപ്പിച്ച കിടുവ , ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു

കൊല്‍ക്കൊത്ത. ബംഗാളിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണ ഏജൻസിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

കേസിൽ നിയമപരിരക്ഷ ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർ സമീപിച്ചത്.കേസിൽ എഫ്ഐആറിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ പേര് തേടി പോലീസ് നിരന്തരം ഓഫീസിനെ സമീപിക്കാറുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. വസതിയിൽ ഉദ്യോഗസ്ഥർ അതിക്രമിച്ച് കയറിയെന്നും സ്ത്രീകളോട് മോശമായി പെരുമാറി എന്നുമാണ് പരാതി.കുടുംബത്തിന്റെ പരാതിയിൽ പോലീസ് ഇഡിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.കേസിൽ പോലീസിന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും

Advertisement