ഗ്ളോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് വൻ വിജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ,കിട്ടിയത് 6,64,180 കോടി

ചെന്നൈ.തമിഴ് നാട് സർക്കാറിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ  ഗ്ളോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് വൻ വിജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യംവച്ച് നടത്തിയ സംഗമത്തിൽ 6,64,180 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായി. ടാറ്റ പവർ 70,800 കോടി രൂപയുടെ കരാർ ഒപ്പിട്ട് നിക്ഷേപത്തിൽ ഒന്നാമതെത്തി. അദാനി ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്ത്. 42,768 കോടി രൂപയുടെ നിക്ഷേപമാണ് അധാനി ഗ്രൂപ്പ് തമിഴ് നാട്ടിൽ നടത്തുക.  നിക്ഷേപ സംഗമത്തിൽ  പ്രഖ്യാപിച്ച പുതിയ പദ്ധതികളിലൂടെ 14,54,712 പേർക്ക് നേരിട്ടും 12,35,945 പേർക്ക് അല്ലാതെയും ജോലി ലഭിയ്ക്കും. ജിയോ 35,000 കോടിയും ഫസ്റ്റ് സോളാർ 8100 കോടി രൂപയും നിക്ഷേപിയ്ക്കും. വിൻഫാസ്റ്റ്, ഹ്യൂണ്ടായി,ടിവിഎസ് തുടങ്ങി 11 കമ്പനികളുമായും  കരാർ ഒപ്പുവച്ചു
Advertisement