ദ്രാവിഡ മുന്നേറ്റ കഴകം ഡ്രഗ് മാഫിയ കഴകമായി മാറി, വി മുരളീധരന്‍

തെങ്കാശി: ദ്രാവിഡ മുന്നേറ്റ കഴകം ഡ്രഗ് മാഫിയ കഴകമായി മാറിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

മുഖ്യമന്ത്രിയുടെ മകന് ലഹരി മാഫിയയുമായുള്ള ബന്ധം വരെ പുറത്ത് വന്നുകഴിഞ്ഞു. അഴിമതിക്കാരെയും, കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരായി ഡിഎംകെ സര്‍ക്കാര്‍ മാറിയെന്നും ഇവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെങ്കാശിയില്‍ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുമായും മന്ത്രി സംവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനോടുള്ള കര്‍ഷക പ്രതിനിധികളുടെയും സ്ത്രീകളുടെയും പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്ന് മുരളീധരന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ മൂന്നംവരവ് രാജ്യത്തെ ജനങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെങ്കാശി, കടയനല്ലൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ മുരളീധരന്‍ അഭിസംബോധന ചെയ്തു. ബാംബൂ പ്രോഡക്ട് സൊസൈറ്റി അംഗങ്ങളെയും മണ്‍പാത്ര നിര്‍മാണ തൊഴിലാളികളെയും കേന്ദ്രമന്ത്രി കണ്ടു.

Advertisement