ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷം,നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ന്യൂഡെല്‍ഹി .ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷം. എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിൽ. പലയിടങ്ങളിലും ശക്തമായ പുകമഞ്ഞ് രൂപപ്പെട്ടു. താപനിലയിലെ ഇടിവും കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണത്തോത് ഉയർത്തി.GRAP 3 പ്രകാരമുള്ള നിയമങ്ങൾ ഡൽഹിയിൽ നടപ്പിലാക്കി.

ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്,ഗുരുഗ്രാം എന്നിവിടങ്ങളിൽ മലിനീകരണം അപകടാവസ്ഥയിൽ തുടരുന്നു.നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി എസ് മൂന്ന് പെട്രോൾ വാഹനങ്ങൾക്കും ബിഎസ്എഫ് ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിൽ താത്കാലിക നിരോധനം ഏർപ്പെടുത്തി.

Advertisement