പൂഞ്ചില്‍ ഭീകരാക്രമണം,മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി . ജമ്മു കാശ്മീരിലെ പൂഞ്ചില്‍ രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇന്നലെ വൈകുന്നേരം മുതല്‍ ഭീകരര്‍ക്കെതിരെയുള്ള സംയുക്ത ഓപ്പറേഷനിലായിരുന്നു സൈന്യം. 48 രാഷ്ട്രീയ റൈഫിള്‍സ് ഏരിയയിലാണ് ഓപ്പറേഷന്‍ നടക്കുന്നത്.
സുരാന്‍കോട്ട് തെഹ്‌സിലിലെ ദേരാ കി ഗലി വനമേഖലയിലാണ് ആക്രമണം നടന്നത്. സുരന്‍കോട്ടിലെ ബുഫ്ലിയാസില്‍ നിന്ന് 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രജൗരിയിലെ താനമാണ്ടിയിലേക്ക് ഒരു ജിപ്സിയും ഒരു മിനി ട്രക്കും ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ പോകുകയായിരുന്നെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വാഹനങ്ങള്‍ ടോപ പിറിനു താഴെ എത്തിയപ്പോള്‍, പതിയിരുന്ന തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രജൗരി, പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നിബിഡ വനപ്രദേശങ്ങളിലൊന്നാണ് ദേരാ കി ഗലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ഈ…പ്രദേശം. മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

file picture

Advertisement