പാർലമെൻ്റ് പുകസ്പ്രേ പ്രതിഷേധത്തിൻ്റെ ആസൂത്രകൻ ലളിത് ഝാ

ന്യൂഡെല്‍ഹി.പാർലമെൻ്റ് പുകസ്പ്രേ പ്രതിഷേധത്തിൻ്റെ ആസൂത്രകൻ ലളിത് ഝാ എന്ന് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവ സമയം പാർലമെൻറിന് പുറത്തുണ്ടായിരുന്ന ലളിത് ഝാ സഹ പ്രവർത്തകന് വീഡിയോ അയച്ചു നൽകി. പ്രതിഷേധത്തിനായി ഒന്നര വർഷം മുമ്പേ ആസൂത്രണം തുടങ്ങിയതായാണ് വിവരം

ബംഗാളിലെ എൻ ജി ഒ സംഘടനകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലളിത് ഝായുടെ പക്കലാണ് മറ്റു പ്രതികളുടെ മൊബൈൽ ഫോണുകൾ . നീലംദേവിയെ പിടികൂടുന്ന ദൃശ്യങ്ങൾ ഉച്ചക്ക് 12.51 ന് ഇയാൾ ബംഗാളിലെ സുഹൃത്ത് നിലക് ഷാ ഐ ഷിന് അയച്ചുകൊടുത്തു. മാധ്യമങ്ങളിൽ ഇത് കാണുന്നുണ്ടോ എന്നും ദൃശ്യങ്ങൾ സൂക്ഷിക്കാനും ജയ്ഹിന്ദുമാണ് സന്ദേശത്തിലുളളത്. നിലക് ഷായുടെ പുരുലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്യവാദി സുഭാഷ് ബോസ് സഭയുടെ ജനറൽ സെക്രട്ടറിയാണ് ലളിത് ഝാ .ഭഗത് സിംഗ് ഫാൻ ക്ലബ്ബ് വഴി പരിചയപ്പെട്ട ഇവർ ഒന്നര വർഷം മുമ്പ് മൈസൂരിൽ ഒത്തുകൂടി.

മൊഹാലി വിമാനത്താവളത്തിന് സുഭാഷ് ചന്ദ്ര ബോസിൻ്റെ പേര് നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ ഈ സംഘമുണ്ടായിരുന്നു. സംഘത്തിലെ സാഗർ ശർമ ജൂലൈയിൽ പാർലമെൻ്റിനു മുന്നിലെത്തി സുരക്ഷ നിരീക്ഷിച്ചു. പുക സ്പ്രേക്കുള്ള ഷെല്ലുകൾ അമോൽ ഷിൻഡെ സ്വന്തം നാടായ മഹാരാഷ്ട്രയിലെ ലത്തൂരിൽ നിന്നാണ് കൊണ്ടുവന്നത്. ഞായറാഴ്ച രാവിലെ സംഘത്തിലെ എല്ലാവരും ഇന്ത്യാ ഗേറ്റിലെത്തി പ്രാഥമിക യോഗം ചേർന്നു. പിന്നീട് വിക്കി ശർമയുടെ ഗുരു ഗ്രാമിലെ വസതിയിലെത്തി. പുക സ്പ്രേക്കായി സംഘത്തിലെ ആറുപേരും പാർലമെൻ്റിൽ കടക്കാനായിരുന്നു പദ്ധതി. പക്ഷേ രണ്ടു പേർക്കേ പ്രവേശനപാസ് കിട്ടിയുള്ളൂ എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച പ്രാഥമിക വിവ

Advertisement