പാർലമെൻറിലെ കൂട്ട നടപടി, എംപിമാർ ഇന്ന് പ്രതിഷേധിക്കും

ന്യൂഡെല്‍ഹി. പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും.വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും.അംഗങ്ങൾക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ,പാർലമെൻറ്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.നാളെ ഇന്ത്യാസഖ്യം ഇതേ ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധിക്കും

Advertisement