വാക്കുകളില്‍ പോരാടി അവസാനസഭ

ന്യൂഡെല്‍ഹി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടി യുപിഎ സർക്കാർ പ്രവർത്തിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ.സമ്പത്ത് വ്യവസ്ഥ പാടെ തകർന്ന സമയത്താണ് തങ്ങൾ അധികാരത്തിൽ എത്തിയതെന്നും ധനമന്ത്രി.അഴിമതിയെക്കുറിച്ച് ആശങ്കയുള്ള മോദിസർക്കാർ സ്വന്തം കാലത്തെ CAG റിപ്പോർട്ട് പുറത്ത് വിടാൻ എന്തിന് ഭയപ്പെടുന്നുവെന്ന് കെ സി വേണുഗോപാൽ എംപി.

രാജ്യസഭയിലും ധവളപത്രത്തിന്മേൽ കോൺഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു നിർമ്മലാ സീതാരാമന്റെ മറുപടി.വടക്കുഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പം നൃത്തം ചെയ്തത് കൊണ്ടോ പാട്ടുപാടിയത് കൊണ്ടോ കാര്യമില്ല.അവിടെ അവർക്ക് വേണ്ടി പണിയെടുക്കണമെന്ന് നിർമല സീതാരാമൻ

തെരഞ്ഞെടുത്ത സർക്കാർ എന്ന നിലയിൽ യുപിഎയെക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണെന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ധവള പത്രത്തിൻമേലുള്ള ചർച്ചയിൽ മോദി ഗ്യാരണ്ടിയെ കുറിച്ച് കെ സി വേണുഗോപാൽ പരാമർശിച്ചു.പുതിയ ഗ്യാരണ്ടികൾ നൽകുമ്പോൾ, മുൻപ് നൽകിയ ഗ്യാരണ്ടികൾ പരിശോധിക്കപ്പെടണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ധവള പത്രത്തിൽ യുപിഎ സർക്കാരിനെ കേന്ദ്രം വേട്ടയാടിയപ്പോൾ,രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും പ്രതിപക്ഷം ഉയർത്തി പ്രതിരോധിച്ചു.

Advertisement